എഡിറ്റര്‍
എഡിറ്റര്‍
നവമാധ്യമങ്ങളില്‍ വൈറലായി തിരിച്ചറിവുകള്‍
എഡിറ്റര്‍
Monday 14th August 2017 3:01pm

റിയാദ് :വളരെ ചുരുങ്ങിയ സമയത്തില്‍ നവമാധ്യമങ്ങ കളില്‍ ലക്ഷണക്കിനാളുകള്‍ ഷെയര്‍ ചെയ്തു വൈറലാക്കിയ ‘തിരിച്ചറിവുകള്‍’എന്ന ഹൃസ്വ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വിജയാഘോഷം സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്നു.

അബു മണ്ണാര്‍ക്കാട് കഥ എഴുതി ലിജോ ജോണ്‍ മഞ്ഞളി സംവിധാനം നിര്‍വഹിച്ചു സക്കീര്‍ ദാനത് നിര്‍മിച്ച ഒരു യഥാര്‍ത്ഥ അനുഭവ കഥയുടെ ദൃശ്യവിഷ്‌കരമാണ് തിരിച്ചറിവുകള്‍. നാട്ടിലെ കുടുംബത്തിനെ ഒന്നുമറിയിക്കാതെ തന്റെ വിഷമങ്ങള്‍ തന്റേതുമാത്രമാക്കി ജീവിതം ഒരു മെഴുകുതിരി പോലെ ഉരുക്കി കളയുന്ന പ്രവാസികളുടെ പച്ചയായ ജീവിതം ഹൌസ് ഡ്രൈവറിലൂടെ വരച്ചു കാട്ടി കൊണ്ട് പ്രേക്ഷക ലക്ഷങ്ങളെ ചിന്തിപ്പിച്ച ടെലിഫിലിമില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സകീര്‍ മണ്ണാര്‍മല എന്ന പ്രവാസിയാണ്.

നാട്ടില്‍ നിന്നും ഉംറക്കെത്തുന്ന ഭാര്യയെ ഒന്നുമറിയിക്കാതെ, തന്റെ കുടുസുമുറിയിലേക്ക് എത്തിച്ചു എല്ലാം ഭാര്യയുടെ കാഴ്ചക്കും തിരിച്ചറിവിലേക്കും വിട്ടുകൊടുത്തു പ്രവാസിയുടെ ജീവിതമെന്തെന്നു ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷരില്‍ എത്തിക്കുന്ന കാഴ്ചയാണ്.

വെറും 4 ദിവസങ്ങള്‍ കൊണ്ടുതന്നെ 20 ലക്ഷത്തില്‍ പരം ആളുകള്‍ കണ്ട ഒരു പ്രവാസി ഹൃസ്വ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ നവമാധ്യമംങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. റിയാദിലെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്ത വിജയാഘോഷത്തില്‍ ഷോട്ട് ഫിലിമിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ട് റിയാദിലെ മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചു കലുങ്ക്(മാധ്യമം) ഷംനാദ് കരുനാഗപ്പള്ളി(ജീവന്‍ ടി. വി )വി. ജെ നസ്‌റുദ്ധിന്‍ (റിപ്പോര്‍ട്ടര്‍ ടി. വി ),ഫൈസല്‍ സി. എം. ടി (കൈരളി)മുജീബ് (അമൃത ചാനല്‍ ).ഷിബു ഉസ്മാന്‍( ഡൂള്‍ ന്യൂസ് ),സനൂപ് പയ്യന്നൂര്‍, അബ്ദുല്ല വല്ലാഞ്ചിറ, സലീം കളക്കര, റാഫി പാങ്ങോട്, ജിഫിന്‍ അരീക്കോട്, റാഫി പാങ്ങോട്, സലാം തെന്നല, അഫ്‌സല്‍ പെരിന്തല്‍ മണ്ണ,ഹാരിസ് ചോല, നവാസ്ഖാന്‍ പത്തനാപുരം എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് കൊച്ചി നേതൃത്വം നല്‍കിയ ചടങ്ങില്‍ ഷാജഹാന്‍ എടക്കര സ്വാഗതവും സുബൈര്‍ ആലുവ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ചിത്രത്തിന്റെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും മൊമെന്റോ നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട് ;ഷിബു ഉസ്മാന്‍, റിയാദ് ബ്യൂറോ

Advertisement