എഡിറ്റര്‍
എഡിറ്റര്‍
മൂന്നാം ടെസ്റ്റ് മത്സരം നാളെ; പൂജാരയ്ക്ക് പരുക്ക്
എഡിറ്റര്‍
Wednesday 13th March 2013 10:17am

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയ്ക്ക് പരിക്കേറ്റു.

Ads By Google

നെറ്റ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെ പൂജാരയുടെ ഇടതു കാല്‍മുട്ടില്‍ പന്ത് കൊണ്ടു. വൈദ്യപരിശോധനയ്ക്കുശേഷം കാലില്‍ കെട്ടോടെ വന്ന പൂജാര പിന്നീട് പരിശീലനത്തില്‍ പങ്കെടുത്തില്ല.

നെറ്റ് സെഷന്‍ അവസാനിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം പൂജാര മടങ്ങുകയും ചെയ്തു. സീനിയര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്പിന്‍ ബോളിങ്ങിനെ നേരിടുന്നതിനാണു കൂടുതല്‍ സമയം ചെലവഴിച്ചത്.

നെറ്റ് പരിശീലനത്തിനു മുന്‍പായി പതിവുപോലെ ഫുട്‌ബോള്‍ പരിശീലനത്തിന് ഇന്ത്യന്‍ ടീം സമയം ചെലവിട്ടു. ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും പേസ് ബോളര്‍മാരുടെ പന്തുകള്‍ ഏറെനേരം നേരിട്ടു.

ചെന്നൈയിലെയും ഹൈദരാബാദിലെയുംപോലെ സ്പിന്നര്‍മാരെ പൂര്‍ണമായി തുണയ്ക്കുന്ന പിച്ചല്ല ഇവിടുത്തേതെന്നാണ് വിലയിരുത്തല്‍. ബോളര്‍മാര്‍ക്കും ബാറ്റ്‌സ്മാന്‍മാര്‍ക്കും ഒരുപോലെ തിളങ്ങാന്‍ പറ്റുന്നതും എന്നാല്‍ പേസ് ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതുമായ പിച്ചാവും മൊഹാലിയിലേത്.

Advertisement