എഡിറ്റര്‍
എഡിറ്റര്‍
സമരവീര രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു
എഡിറ്റര്‍
Wednesday 6th March 2013 11:28am

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ്  താരം തിലാന്‍ സമരവീര രാജ്യാന്തരക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. എന്നാല്‍ സമരവീരയുടെ വിരമിക്കല്‍ തീരുമാനം ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്‌വരെ അംഗീകരിച്ചില്ല.

Ads By Google

1998ലാണ് സമരവീര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കയ്ക്കു വേണ്ടി 81 ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 36 വയസുകാരനായ അദ്ദേഹം  81 ടെസ്റ്റുകളില്‍നിന്ന് 48.76 ശരാശരിയില്‍ 14 സെഞ്ചുറികളും 30 അര്‍ധ സെഞ്ചുറികളുമടക്കം 5462 റണ്‍സെടുത്തിട്ടുണ്ട്.

ഓഫ് ബ്രേക്ക് ബൗളര്‍ കൂടിയായ സമരവീര ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് വരെ  15 പേരെ പുറത്താക്കിയിട്ടുണ്ട്. 53 ഏകദിനങ്ങളില്‍നിന്ന് 27.80 ശരാശരിയില്‍ രണ്ട് സെഞ്ചുറികളടക്കം 862 റണ്‍സെടുത്തിട്ടുണ്ട്. 11 വിക്കറ്റുകളാണ് ഏകദിനത്തില്‍നിന്നും സമരവീര നേടിയത്.

മൂന്നു ടെസ്റ്റുകളില്‍നിന്ന് 13.16 ശരാശരിയില്‍ 79 റണ്‍സ് മാത്രമായിരുന്നു സമരവീരയുടെ നേട്ടം.  അതേ വര്‍ഷം നടന്ന ടെസ്റ്റില്‍ മഹേള ജയവര്‍ധനെയും സമരവീരയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 437 റണ്‍സിന്റെ ലോകറെക്കോഡ് നേടിയിരുന്നു.

കഴിഞ്ഞ തവണ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമരവീരയ്ക്കു മികച്ച പ്രകടനം പുറത്തിറക്കാനായില്ല.

അതേസമയം ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതില്‍  പ്രതിഷേധിച്ചാണു സമരവീര വിരമിക്കല്‍ തീരുമാനം  പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisement