എഡിറ്റര്‍
എഡിറ്റര്‍
ഉമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു
എഡിറ്റര്‍
Wednesday 30th August 2017 7:54am


ചെങ്ങന്നൂര്‍: ഉറങ്ങിക്കിടന്ന ഒന്നരവയസുകാരനെ കള്ളന്മാര്‍ തട്ടിയെടുത്ത് സ്വര്‍ണം കവര്‍ന്നശേഷം റോഡരികില്‍ ഉപേക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആലപ്പുഴ ചെറിയനാടാണ് സംഭവം.

ഉമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനായ അമാന്‍ അഹമ്മദിനെയാണ് കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയത്. ശേഷം ഒന്നര പവന്റെ മാലയും ഒരു പവന്റെ അരഞ്ഞാണവും കവര്‍ന്നശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

ചെറിയനാട് പഞ്ചായത്തിലെ കൊല്ലകടവ് സര്‍ക്കാര്‍ മുഹമ്മദന്‍സ് ഹൈസ്‌കൂളിനു സമീപത്തുള്ള തടത്തില്‍ അനീഷിന്റെയും അന്‍സീനയുടെയും മകനാണ് അമാന്‍. വീടിന് നൂറു കിലോമീറ്റര്‍ അകലെയായി കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.


Also Read: അമിത് ഷാക്ക് അസൗകര്യം; കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര വീണ്ടും മാറ്റി


വീടിന്റെ മുകളിലെ നിലയില്‍ പണി നടക്കുന്നതിനാല്‍ വാതില്‍ തുറന്ന നിലയിലായിരുന്നു. ഇതുവഴിയാകാം കള്ളന്മാര്‍ അകത്തു കടന്നതെന്നാണ് സംശയിക്കുന്നത്.

അന്‍സീനയുടെ കഴുത്തില്‍ കിടന്ന മാലയും കള്ളന്മാര്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം വെച്ചതോടെ ആഭരം ഉപേക്ഷിച്ചു കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.

Advertisement