എഡിറ്റര്‍
എഡിറ്റര്‍
ബാംഗ്ലൂരില്‍ എ.ടി.എം മെഷീന്‍ മൊത്തമായി മോഷ്ടാക്കള്‍ കടത്തി
എഡിറ്റര്‍
Wednesday 19th June 2013 3:48pm

a.t.m

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ദ്വാരകാ നഗറിലുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം മെഷീന്‍ മോഷ്ടാക്കള്‍ മൊത്തമായി കടത്തിക്കൊണ്ടു പോയി.

15 ലക്ഷത്തോളം രൂപയുള എ.ടി.എം മെഷീനാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കള്‍ അപഹരിച്ചത്. ഇന്നലെ രാത്രി പട്രോളിങ് നടത്തുന്നതിനിടെ പൊലീസാണ് എടിഎം അപഹരിച്ച വിവരം കണ്ടെത്തുന്നത്.

Ads By Google

450 കിലോയോളം ഭാരമുള്ള ഓട്ടൊമേറ്റഡ് ടെല്ലര്‍ മെഷീന്‍(എടിഎം) ആറ് അംഗങ്ങളടങ്ങുന്ന മോഷണ സംഘമാണ് വാഹനത്തില്‍ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

പുലര്‍ച്ചെ ഒന്നരയോടെയാണു കവര്‍ച്ച. എടിഎം സെന്ററിലെ ക്ലോസ് സര്‍ക്യൂട്ട് ക്യാമറ ബന്ധം വേര്‍പെടുത്തിയശേഷമായിരുന്നു മോഷണം. ഈ എടിഎം സെന്ററില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ലായിരുന്നുവെന്നു ബംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ടി.ആര്‍. സുരേഷ് പറഞ്ഞു.

ബാംഗ്ലൂര്‍ മേഖലയിലുള്ള എസ്.ബി.ഐ ബ്രാഞ്ചിന്റേതാണ് എ.ടി.എം. ഏപ്രില്‍ 25ന് തുറന്ന ബ്രാഞ്ചിന്റെ എ.ടി.എം സ്ഥാപിച്ചത് കഴിഞ്ഞ മാസമാണ്. ഔട്ട്‌ലെറ്റില്‍ എ.ടി.എം നല്ല രീതിയില്‍ ഉറപ്പിച്ചിട്ടിലായിരുന്നു.

എ.ടി.എമ്മിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ബാങ്കിനും സുരക്ഷാ ഏജന്‍സിക്കും സംഭവിച്ച ഗുരുതരമായ വീഴ്ചയാണിതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ 15ന് 20 ലക്ഷം രൂപ എടിഎമ്മില്‍ നിക്ഷേപിച്ചിരുന്നെന്നും, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ബാങ്ക് മാനേജര്‍ പറയുന്നു.

Advertisement