'എന്തുകൊണ്ട് നമ്മള്‍ തോറ്റു'? കര്‍ണാടകയിലെ തോല്‍വിയില്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ ബി.ജെ.പിയില്‍ വിമര്‍ശനം
national news
'എന്തുകൊണ്ട് നമ്മള്‍ തോറ്റു'? കര്‍ണാടകയിലെ തോല്‍വിയില്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ ബി.ജെ.പിയില്‍ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th May 2023, 4:52 pm

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ബി.ജെ.പിയില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സംസ്ഥാന അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലിനും സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനുമെതിരെയാണ് വിമര്‍ശനം ഉയരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് തോല്‍വിയെ കുറിച്ച് വിശകലനം ചെയ്യാന്‍ യോഗം നടത്തിയിരുന്നു. അതിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം വീഴ്ചകള്‍ സംഭവിച്ചു, ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ സാധിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് പ്രധാനമായും ഉയര്‍ന്ന് വരുന്നത്. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ വിഭാഗമാണ് വിമര്‍ശനവുമായെത്തിയിരിക്കുന്നത്.

ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പോയ മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാറിനെ പോലെ മുതിര്‍ന്ന നേതാവിനെ കൈവിടുന്ന ഘട്ടത്തില്‍ പോലും അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

നളീന്‍ പട്ടീല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളൊന്നും അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്.
അതേസമയം തോല്‍വി സമ്മതിക്കുന്നതായും കാരണം കണ്ട് പിടിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും യോഗത്തിന് ശേഷം മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.

CONTENT HIGHLIGHT: They did not try to persuade the bystanders; Criticism of BJP leaders during a meeting in Karnataka