എഡിറ്റര്‍
എഡിറ്റര്‍
ജോസ് തെറ്റയിലിന്റെ അറസ്റ്റ്: പോലീസ് സ്പീക്കറുടെ അനുമതി തേടി
എഡിറ്റര്‍
Tuesday 25th June 2013 12:35am

jose-thettayil

ആലുവ: ലൈംഗിക പീഡനാരോപണ കേസില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ.യെ അറസ്റ്റ് ചെയ്യാന്‍ ആലുവ പോലീസ് സ്പീക്കറുടെ അനുമതി തേടി.

ജോസ് തെറ്റയിലിനെതിരെ ഐ.പി.സി. 376ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിന്റെ വിശദാംശങ്ങളും അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമെല്ലാം ദൂതന്‍ മുഖേന സ്പീക്കറുടെ അടുത്ത് എത്തിച്ചു കഴിഞ്ഞു.

Ads By Google

നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ തെറ്റയിലിനെതിരെ തുടര്‍ നടപടികള്‍ എടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്.
സ്പീക്കറുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

അതേസമയം ജോസ് തെറ്റയില്‍ നിയമസഭാംഗത്വം രാജിവയ്ക്കുന്നതാകും ഉചിതമെന്ന സന്ദേശം ഇടതു മുന്നണി നേതൃത്വം അദ്ദേഹത്തിനും പാര്‍ട്ടിക്കും നല്‍കി. ഇന്നു ചേരുന്ന എല്‍.ഡി.എഫ് യോഗം ഇതു ചര്‍ച്ച ചെയ്യും.

തെറ്റയിലിന്റെ കാര്യത്തില്‍ മുന്നണിക്ക് ഒരു സമീപനമെടുക്കേണ്ടിവരും. ആരോപണം ഉയര്‍ന്ന സാഹചര്യം, പരാതിക്കാരിയുടെ ലക്ഷ്യങ്ങള്‍ എന്നിവ സംബന്ധിച്ചു ഭിന്നാഭിപ്രായം എല്‍.ഡി.എഫിലുണ്ട്. അതേസമയം, ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരിക്കെ സമൂഹമധ്യേ തെറ്റയില്‍ പ്രതിക്കൂട്ടിലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് അങ്കമാലിയില്‍ ഉപതിരഞ്ഞെടുപ്പു വരുന്നതു ഗുണമോ, ദോഷമോ എന്ന ചര്‍ച്ചയും ഇടതു മുന്നണിക്കുള്ളിലുണ്ട്. സോളാര്‍ തുടര്‍പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ നേരത്തെ നിശ്ചയിച്ച എല്‍ഡിഎഫ് യോഗമാണ് ഇന്നു ചേരുന്നത്.

Advertisement