എഡിറ്റര്‍
എഡിറ്റര്‍
സിനിമ ഹിറ്റാക്കാന്‍ പ്രത്യേക ഫോര്‍മുല ഇല്ല: അക്ഷയ് കുമാര്‍
എഡിറ്റര്‍
Monday 30th November 2015 1:11pm

akshay-kumar

മുംബൈ: രണ്ട് ദശാബ്ദക്കാലമായി ബോളിവുഡിലെ സജീവ സാന്നിധ്യമാണ് അക്ഷയ് കുമാര്‍. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ബോക്‌സ് ഓഫീസില്‍ സിനിമ ഹിറ്റാകാന്‍ പ്രത്യേക ഫോര്‍മുലയൊന്നും ഇല്ലെന്ന് പറയുകയാണ് അക്ഷയ് കുമാര്‍.

ചില സമയങ്ങളില്‍ ഒരു മോശം സിനിമ ബോക്‌സ് ഓഫീസില്‍ ഹിറ്റായെന്ന് വരാം. എന്നാല്‍ മറ്റു ചില സമയങ്ങളിലാകട്ടെ മികച്ച ഒരു ചിത്രമായാല്‍ പോലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെടണമെന്നുമില്ലെന്നും അക്ഷയ് പറയുന്നു.

സിനിമയില്‍ 25 വര്‍ഷത്തെ പരിചയം ഉണ്ട്. ഓരോ സിനിമയ്ക്കും അതിന്റേതായ വിധിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ചിത്രം വിജയിക്കുന്നതും പരാജയപ്പെടുന്നതിലുമെല്ലാം പിന്നില്‍ പ്രത്യേക നിയമമൊന്നും ഇല്ല.

ഒരു സംവിധായകന് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഒരേപോലെ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എല്ലാവരും എപ്പോഴും ആഗ്രഹിക്കുക മികച്ച നിലവാരമുള്ള ഒരു ചിത്രം തന്നെയാണ്. എല്ലാ സംവിധായകരും ആഗ്രഹിക്കുന്നതും അത്തരത്തിലുള്ള ഒരു സിനിമയെത്തന്നെയാണ്. എന്നാല്‍ അത് പലപ്പോഴും അത്തരത്തില്‍ സംഭവിച്ചുകൊള്ളണമെന്നില്ല.

എല്ലാത്തിലും സന്തോഷം കണ്ടെത്തുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് എല്ലാ തരത്തിലുള്ള ചിത്രങ്ങളും ഞാന്‍ സ്വീകിരക്കും.  കോമഡിയും ആക്ഷനും ചെയ്യുമ്പോഴാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. എന്നാല്‍ ചാലഞ്ചിങ് ആയിട്ടുള്ള റോളുകള്‍ ലഭിക്കുകയാണെങ്കില്‍ ഏറെ സന്തോഷമാകുമെന്നും അക്ഷയ് പറയുന്നു.

Advertisement