എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദില്‍ തെലുങ്കാന സമരത്തില്‍ സംഘര്‍ഷം
എഡിറ്റര്‍
Saturday 15th June 2013 12:56am

thelungana-march

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്  സംയുക്ത സമര സിമിതി ആന്ധ്രാപ്രദേശ് അസംബ്ലിയിലേക്ക്  നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
Ads By Google

തൊലുങ്കാനാ ജോയിന്റ്  ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് അസംബ്ലിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

സംഭവത്തില്‍ നിരവധി ടി.ആര്‍.എസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എം.പിമാരായ ജി. വിവേക്, മണ്ഡ ജഗന്നാഥം എന്നിവരേയും മുന്‍ എം.പിമാരായ വിനോദ, ജിതേന്ദ്ര റെഡ്ഡി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ചലോ അസംബ്‌ളി എന്ന് മുദ്രാവാക്യം ഉയര്‍ത്തിയാണ് ഹൈദരാബാദ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സമര സിമിതി മാര്‍ച്ച് സംഘടിപ്പിച്ചത്.

സമാധാനത്തോടെ സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ പോലീസ് ലാത്തിവീശുകയായിരുന്നു. മാര്‍ച്ച്   ഇന്ദിരാ പാര്‍ക്കിനടുതെത്തിയപ്പോള്‍ ടി.ആര്‍.എസ് നേതാവ് കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയേയും അനുയായികളേയും പോലീസ്  അറസ്റ്റ് ചെയ്തു.

നേരത്തെ സമര സിമിതി മാര്‍ച്ച് സംഘടിപ്പിക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് നിയമസഭ മന്ദിരം ഉള്‍പ്പെടുന്ന ഹൈദരാബാദ്, സൈബറാബാദ് പോലീസ്  സ്‌റ്റേഷന്‍ പരിധികളില്‍ നിരോധാഞ്ജന പ്രഖ്യാപിച്ചിരുന്നു. ജയ് തെലുങ്കാനാ എന്ന് മുദ്രാവാക്യം വിളിച്ച്  മാര്‍ച്ചില്‍ ചേര്‍ന്ന ഒരു സംഘം വിദ്യാര്‍ത്ഥികളേയും പോലീസ് അറസ്റ്റ് ചെയ്തു.

സമരത്തില്‍ നിന്ന് പിന്തിരിയില്ലെന്നും, സമരവുമായി ശക്തമായി മുന്നോട്ട്  പോകുമെന്നും സംയുക്ത സമര സിമിതി പിന്നീട് വ്യക്തമാക്കി.

Advertisement