Administrator
Administrator
ഇന്റര്‍ സിറ്റിയില്‍ യാത്രക്കാരിയുടെ പണവും എ.ടി.എം കാര്‍ഡും മോഷ്ടിച്ചു
Administrator
Monday 22nd August 2011 11:24am

ആലപ്പുഴ: എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്രക്കാരിയുടെ പണവും എ.ടി.എം കാര്‍ഡും രേഖകളും മോഷണം പോയി. എറണാകുളം പൂണിത്തുറ പുളിക്കല്‍ ലൈനില്‍ അപര്‍ണയില്‍ പി. രാധ (61)യാണ് മോഷണത്തിനിരയായത്.

എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ വച്ചാണ് പണവും രേഖകളും നഷ്ടപ്പെട്ടതെന്ന് രാധ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു തുണി സഞ്ചി ഉള്‍പ്പെടെ രണ്ട് ബാഗുകളുമായാണ് ഇവര്‍ എറണാകുളത്തുനിന്നും ട്രെയിനില്‍ കയറിയത്. ഈ സമയം തിരക്ക് കൂടുതലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Advertisement