പൊലീസ് കമ്മീഷണറായി പി.സി ജോര്‍ജിന്റെ മാസ് എന്‍ട്രി; 'തീക്കുച്ചിയും പനിത്തുളിയും' ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ
Malayalam Cinema
പൊലീസ് കമ്മീഷണറായി പി.സി ജോര്‍ജിന്റെ മാസ് എന്‍ട്രി; 'തീക്കുച്ചിയും പനിത്തുളിയും' ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th July 2018, 12:02 pm

രാഷ്ട്രീയ നേതാക്കള്‍ സിനിമാപ്രവേശനം നടത്തുന്നത് പുതിയ കാര്യമല്ല. ഇപ്പോള്‍ ഇതാ തന്റെ സിനിമാപ്രവേശനത്തില്‍ ശക്തമായ കഥാപാത്രം കാഴ്ചവെച്ച് മാസ് പ്രകടനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ നേതാവ് പി.സി.ജോര്‍ജ്.

തീക്കുച്ചിയും പനിത്തുളിയും എന്ന ചിത്രത്തിലാണ് പി.സി ജോര്‍ജ് കമ്മീഷണറായിയെത്തി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.


ALSO READ: കാമുഖന്റെ അനാട്ടമിയുമായി ഗൗതം മേനോന്റെ പ്രൊഡക്ഷന്‍ കമ്പനി മലയാളത്തിലേക്ക് ചുവട് വെയ്ക്കുന്നു


ത്രില്ലര്‍ രൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ പൊലീസ് കമ്മീഷണറായി തകര്‍പ്പന്‍ പ്രകടനമാണ് പി.സി ജോര്‍ജ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ മജീദ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൗഫല്‍ദീനാണ്.

കൃഷ്ണകുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണവും അതിന്റെ ഭാഗമായി വരുന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ പുറത്തുവിട്ട ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജൂലൈ 27 ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.