കരയുന്നത് കണ്ട് സങ്കടം തോന്നിയത് കൊണ്ടാണ് വളകള്‍ നല്‍കിയത്, പബ്ലിസിറ്റിക്ക് വേണ്ടിയല്ല; മാല നഷ്ടപ്പെട്ട സുഭദ്രയ്ക്ക് വളകള്‍  ഊരി നല്‍കിയ സ്ത്രീയെ തിരിച്ചറിഞ്ഞു
Kerala News
കരയുന്നത് കണ്ട് സങ്കടം തോന്നിയത് കൊണ്ടാണ് വളകള്‍ നല്‍കിയത്, പബ്ലിസിറ്റിക്ക് വേണ്ടിയല്ല; മാല നഷ്ടപ്പെട്ട സുഭദ്രയ്ക്ക് വളകള്‍  ഊരി നല്‍കിയ സ്ത്രീയെ തിരിച്ചറിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th March 2022, 11:51 am

ആലപ്പുഴ: പട്ടാഴി ദേവി ക്ഷേത്രത്തില്‍ വെച്ച് മാല നഷ്ടപ്പെട്ട സുഭദ്ര എന്ന സ്ത്രീക്ക് സ്വര്‍ണ വളകള്‍ ഊരി നല്‍കിയ സ്ത്രീയെ ഒടുവില്‍ തിരിച്ചറിഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച കുംഭത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോഴാണ് സുഭദ്രയുടെ രണ്ട് പവന്‍ മാല നഷ്ടപ്പെട്ടത്.

ഇവരുടെ വിഷമം കണ്ട സ്ത്രീ രണ്ട് വളകള്‍ ഊരിനല്‍കി പോവുകയായിരുന്നു. സംഭവം വൈറലായതോടെ ആരാണ് വളകള്‍ നല്‍കിയ സ്ത്രീ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരുന്നു.

ഏറെ അന്വേഷണത്തിന് ഒടുവിലാണ് ശ്രീലത എന്ന സ്ത്രീയാണ് മാല നല്‍കിയതെന്ന് മനസ്സിലായത്.

സുഭദ്രാമ്മ കരയുന്നത് കണ്ട് സങ്കടം തോന്നിയത് കൊണ്ടാണ് വളകള്‍ നല്‍കിയതെന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്നും ശ്രീലത പ്രതികരിച്ചു.

ക്ഷേത്രത്തില്‍ തൊഴുത് കഴിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരമ്മ അവിടെ കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് കണ്ടെന്നും അടുത്തിരുന്നവരോട് ചോദിച്ചപ്പോഴാണ് അവരുടെ മാല നഷ്ടപ്പെട്ടത് അറിഞ്ഞത്. കരഞ്ഞുകൊണ്ടിരുന്നവരോട് കരയണ്ടാന്ന് പറഞ്ഞ് രണ്ട് വളകള്‍ നല്‍കുകയായിരുന്നുവെന്ന് ശ്രീലത പറഞ്ഞു.

 

 

Content Highlights: The woman who gave the bracelets to Subhadra, who lost her necklace, was identified