എഡിറ്റര്‍
എഡിറ്റര്‍
ഉത്തര കൊറിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന പ്രസ്താവന അസംബന്ധം; നിലപാട് വ്യക്തമാക്കി വെറ്റ്ഹൗസ്
എഡിറ്റര്‍
Tuesday 26th September 2017 11:42am

വാഷിങ്ടണ്‍: ഉത്തര കൊറിയയ്‌ക്കെതിരെ യു.എസ് യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്. തങ്ങള്‍ക്കെതിരെ യു.എസ് യുദ്ധം പ്രഖ്യാപിച്ചെന്ന ഉത്തര കൊറിയ വിദേശകാര്യമന്ത്രി റി യോങ് ഹോയുടെ പ്രസ്താവനക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ് രംഗത്തെത്തിയത്.

ഉത്തര കൊറിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന വാര്‍ത്ത തന്നെ അസംബന്ധമാണെന്നു വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സിനെ ഉദ്ധരിച്ചു ചൈസീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ അറിയിച്ചു.

കൊറിയന്‍ ഉപഭൂഖണ്ഡത്തെ അണ്വായുധമുക്തമാക്കി സമാധാനത്തിലേക്കു കൊണ്ടുവരികയെന്നതാണു ലക്ഷ്യം. അത് ഇതുവരെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Dont Miss ബന്ധുനിയമന വിവാദം; പി.കെ ശ്രീമതി ആവശ്യപ്പെട്ടതിന് പിന്നാലെ മനോരമ നിലപാട് മയപ്പെടുത്തി; വെളിപ്പെടുത്തലുമായി മുന്‍ എഡിറ്റോറിയല്‍ ഡയരക്ടര്‍ തോമസ് ജേക്കബ്ബ്


ഉത്തര കൊറിയയുടെ ആകാശത്ത് അല്ലെങ്കില്‍ കൂടി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. തങ്ങളുടെ രാജ്യത്തിന് നേരെ ആദ്യം യുദ്ധപ്രഖ്യാപനം നടത്തിയത് അമേരിക്കയാണെന്നും ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു.

യു.എസാണ് ആദ്യം ഞങ്ങളുടെ രാജ്യത്തിന് നേരെ യുദ്ധം പ്രഖ്യാപിച്ചതെന്ന് ലോകം ഓര്‍ത്തിരിക്കണം. അമേരിക്ക ഞങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് പ്രതിരോധനടപടികള്‍ക്ക് സ്വീകരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ഞങ്ങളുടെ ആകാശ അതിര്‍ത്തിയുടെ അകത്ത് അല്ലെങ്കില്‍ കൂടി യു.എസ് ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ആണവ-മിസൈല്‍ പരീക്ഷണങ്ങളുമായി ഇനിയും ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വന്തം ജനതയെ പട്ടിണിക്കിടാനും കൊല്ലാനും യാതൊരു മടിയുമില്ലാത്ത ഭ്രാന്തനാണ് ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍. ഇതുവരെ കാണാത്ത പരീക്ഷണങ്ങള്‍ അയാള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഐക്യരാഷ്ട്ര സഭയിലെ ട്രംപിന്റെ ഭീഷണി പ്രസംഗത്തിനെതിരെ കിം ജോങ് ഉന്നും രംഗത്ത് വന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനെ ബുദ്ധിമാന്ദ്യം സംഭവിച്ച വൃദ്ധനെന്നായിരുന്നു കിം വിളിച്ചത്.

Advertisement