രാജാ റാണിയിലെ സിസ്റ്ററെന്ന് ആരാധകന്‍, ബ്രദറേന്ന് നസ്രിയ; വീഡിയോ
Film News
രാജാ റാണിയിലെ സിസ്റ്ററെന്ന് ആരാധകന്‍, ബ്രദറേന്ന് നസ്രിയ; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 9:58 pm

മലയാളത്തിന് പുറമേ തെന്നിന്ത്യയിലാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് നസ്രിയ. മലാളത്തിന് പുറമേ തമിഴില്‍ കേവലം മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് അഭിയിച്ചതെങ്കിലും അത് മാത്രം മതിയായിരുന്നു നസ്രിയക്ക് തന്റെ സാന്നിധ്യമറിയിക്കാന്‍. പ്രത്യേകിച്ചും രാജാ റാണിയിലൂടെ വലിയ ഫാന്‍ ബേസാണ് താരത്തിന് ഉണ്ടായത്.

രാജാ റാണിയിലെ നസ്രിയയുടെ കഥാപാത്രത്തിന് ഇപ്പോഴും ആരാധകര്‍ ഉണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ അണ്ടേ സുന്ദരാനികിയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലെ ക്വസ്റ്റിയന്‍ ആന്‍സര്‍ സെക്ഷനില്‍ ചോദ്യം ചോദിക്കാനെത്തിയ ആരാധകന്‍ രാജാ റാണിയിലെ സിസ്റ്റര്‍ എന്നാണ് നസ്രിയയെ വിളിച്ചത്. നസ്രിയ തിരിച്ച് ബ്രദറെന്നും വിളിച്ചു.

‘രാജാ റാണിക്ക് ശേഷം നിങ്ങള്‍ക്ക് വലിയ ഫാന്‍ ഫോളോവിങ്ങ് ഉണ്ടായി. നിങ്ങള്‍ തെലുങ്കിലുള്ള ഒരുപാട് ഹൃദയങ്ങള്‍ മോഷ്ടിച്ചു. എന്നാല്‍ തെലുങ്കിലേക്ക് വരാന്‍ എന്തിനാണ് ഇത്രയും സമയം എടുത്തത്? എന്നെപോലെയുള്ള ആരാധകര്‍ക്കായി നിങ്ങള്‍ ഇനിയും തെലുങ്ക് സിനിമകള്‍ ചെയ്യണം. വി ലവ് യു നസ്രിയ. ഫഹദിനേയും ഞങ്ങള്‍ സ്‌നേഹിക്കുന്നു,’ എന്നാണ് ആരാധകന്‍ പറഞ്ഞത്.

അണ്ടേ സുന്ദരാനികിയാണ് തെലിങ്കിലേക്ക് ചുവട് വെക്കാനുള്ള അനുയോജ്യമായ ചിത്രമെന്നായിരുന്നു നസ്രിയയുടെ പ്രതികരണം.

‘ഐ ലവ് യു മോര്‍ ഗയ്‌സ്. രാജാ റാണിക്ക് ശേഷം ഈ സിനിമ കറക്ടായിട്ട് ലഭിക്കുകയായിരുന്നു. തെലുങ്കിലേക്ക് വരാനായി ഏറ്റവും അനുയോജ്യമായ സിനിമ ആയിരുന്നു ഇത്. തെലുങ്ക് സിനിമകള്‍ ഇനിയും ചെയ്യും,’ എന്നാണ് നസ്രിയ പറഞ്ഞത്.

തെലുങ്ക് നാച്ചുറല്‍ സ്റ്റാര്‍ നാനിയാണ് ചിത്രത്തില്‍ നായകന്‍. മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുന്ദര്‍, ലീല എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത്. ജൂണ്‍ പത്തിനാണ് ചിത്രത്തിന്റെ റിലീസ്.

നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രവിതേജ ഗിരിജലയാണ്. മൂന്ന് ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് ‘ആഹാ സുന്ദരാ’ എന്നാണ് പേര്. നദിയ, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: The video that proves that Nazriya’s character in Raja Rani still has fans is getting attention now