പ്രളയ ദുരിതത്തെ നേരിടാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് യു.എ.ഇ ഉറപ്പുനല്‍കിയതായി എം.എ യുസഫലി
Kerala Flood
പ്രളയ ദുരിതത്തെ നേരിടാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് യു.എ.ഇ ഉറപ്പുനല്‍കിയതായി എം.എ യുസഫലി
എന്‍ ആര്‍ ഐ ഡെസ്ക്
Monday, 20th August 2018, 8:36 pm

അബുദാബി: കേരളത്തിലെ പ്രളയ ദുരിതത്തെ നേരിടാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് യു.എ.ഇ ഉറപ്പ് നല്‍കിയെന്ന് മലയാളി വ്യവസായി പ്രമുഖന്‍ എം.എ യുസഫലി. ഇത് സംബന്ധിച്ച് യു.എ. ഇ കാബിനറ്റ് ,ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായി കൂടികാഴ്ച നടത്തി.

കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ കേരളത്തിനായി യു.എ. ഇ യില്‍ ശൈഖ് ഖലീഫ ഫൗണ്ടേഷന്‍ വഴി ഊര്‍ജിതമായ ധന സമാഹരണമാണ് നടക്കുന്നത്. നേരത്തെ യു.എ.ഇ സര്‍ക്കാര്‍ ആരംഭിച്ച സമാഹരണത്തില്‍ യുസഫലി 5 മില്യണ്‍ ദിര്‍ഹം ( 9.5 കോടി രൂപ ) സംഭാവന പ്രഖ്യാപിച്ചിരുന്നു.

ഇതൊടെ വിവിധ സംഘടനകള്‍ക്കും ചാനലുകള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടും താല്‍ക്കാലികാശ്വാസമായി യുസഫലി എകദേശം 18 കോടി രൂപയാണ് പ്രഖ്യാപിച്ചത്.

യു.എ. ഇ ഗവണ്‍മെന്റിന്റെ ദുരിതാശ്വാസ നിധി യു.എ.ഇ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വഴി ഇത് ഇന്ത്യയില്‍ എത്തും .ആത്യന്തികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം എത്തുക എന്നും ഗള്‍ഫിലുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അയക്കുന്നതാണ് ഉചിതമെന്നും യൂസുഫലി പറഞ്ഞു.

റിപ്പോര്‍ട്ട്  ഷംസീര്‍ ഷാന്‍ 

DoolNews Video