എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ തങ്ങളുണ്ടെന്ന് സമ്മതിച്ച് ടാറ്റ സണ്‍സ്; 'മറ്റാരെയും പങ്കാളികളാക്കില്ല'
national news
എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ തങ്ങളുണ്ടെന്ന് സമ്മതിച്ച് ടാറ്റ സണ്‍സ്; 'മറ്റാരെയും പങ്കാളികളാക്കില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th August 2020, 2:26 pm

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേല പ്രകിയയില്‍ തങ്ങളുണ്ടെന്ന് വ്യക്തമാക്കി ടാറ്റ സണ്‍സ്. എന്നാല്‍ മറ്റ് ധനകാര്യ പങ്കാളികളെ തിരയുന്നില്ലെന്നും ഗ്രൂപ്പ് വ്യക്തമാക്കി.

എയര്‍ ഇന്ത്യക്കായുള്ള ലേലത്തിന് താല്‍പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഓഗസ്ത് 31 ആണ്. എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മുന്‍ പരിചയം ടാറ്റയ്ക്കുണ്ട്.

രണ്ട് എയര്‍ലൈനുകള്‍ ടാറ്റ നിലവില്‍ തന്നെ നടത്തുന്നുണ്ട്. വിസ്താര, എയര്‍ ഏഷ്യ എന്നീ എയര്‍ലൈനുകളാണവ.

എയര്‍ ഇന്ത്യയുടെ ആദ്യ രൂപം ടാറ്റയാണ് ആരംഭിച്ചത്. 1932ലായിരുന്നു അത്. ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ 1946 വരെ സര്‍വ്വീസ് നടത്തിയിരുന്ന കമ്പനി പിന്നീട് പൊതുമേഖലയിലേക്ക് മാറുകയായിരുന്നു. പിന്നീടാണ് എയര്‍ ഇന്ത്യയായി മാറുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ