'ദി സോങ് ഐ പ്രോമിസ്ഡ്'; ബേസിലിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ടൊവിനോ
Entertainment news
'ദി സോങ് ഐ പ്രോമിസ്ഡ്'; ബേസിലിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th November 2021, 2:18 pm

വ്യത്യസ്തമായ അവതരണ രീതികൊണ്ട് വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസിലിടം പിടിച്ച സംവിധായകാനാണ് ബേസില്‍ ജോസഫ്. അവതരണത്തിലെ പുതുമകള്‍ കൊണ്ട് പ്രശംസകളേറ്റുവാങ്ങിയ ബേസിലിന്റെ പുതിയ ചിത്രമായ മിന്നല്‍ മുരളി റിലീസിന് തയ്യാറെടുക്കുകയാണ്.

സിനിമയില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ടൊവിനോയും ബേസിലും.

ഇരുവരുമൊത്തുള്ള ഫോട്ടോകളും വീഡിയോകളും താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ടൊവിനോ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ബേസിലിന്റെ പാട്ടാണ് താരം ആരാധകരുമായ പങ്കുവെച്ചിരിക്കുന്നത്. ‘ദി സോങ് ഐ പ്രോമിസ്ഡ്’, ബേസില്‍ ജോസഫ്, ഉയിരെ’ എന്ന അടിക്കുറിപ്പോടെയാണ് ബേസിലിന്റെ പാട്ട് വീഡിയോ ടൊവിനോ പങ്കുവെച്ചത്. മിന്നല്‍ മുരളിയിലെ തന്നെ ‘ഉയിരെ’ പാട്ടാണ് ബേസില്‍ ഇതില്‍ പാടുന്നത്.

ഇതിന് മുന്‍പ് ‘ആക്ഷന്‍ സോങ്, ചെസ്റ്റ് നമ്പര്‍ 16, ബേസില്‍ ജോസഫ്, ക്ലാസ് ഏഴ് ബി’ എന്ന അടികുറിപ്പോ’ടെ ബേസിലിന്റെ മറ്റൊരു പാട്ട് വീഡിയോ ടോവിനോ പങ്കുവെച്ചിരുന്നു. മിന്നല്‍ മുരളിയിലെ തന്നെ ‘തീമിന്നല്‍’ എന്ന പാട്ടാണ് ബേസില്‍ ഇതില്‍ പാടുന്നത്. ആക്ഷനുകളൊക്കെ കൈയില്‍ നിന്ന് ഇട്ടാണ് ബേസില്‍ പാട്ട് പാടുന്നത്. പിന്നീട് കോണിപ്പടികളിറങ്ങി ഓടിപ്പോകുന്നതും കാണാം.

‘നിങ്ങളുടെ പ്രതികരണം അനുസരിച്ച് ഈ സീരിസില്‍ അടുത്ത വീഡിയോ അപ്‌ലോഡ് ചെയ്യും’ എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരുന്നത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ‘മിന്നല്‍ മുരളി’. ചിത്രം ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തും.

മലയാളത്തിലെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ‘മിന്നല്‍ മുരളി’ പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയ്‌ലറിനും മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘The Song I Promised’; Tovino shares Basil’s new video