ചെയ്ത തെറ്റിന് ആംആദ്മി പരിപാടിയില്‍വെച്ച് അരവിന്ദ് കെജ്‌രിവാള്‍ മാപ്പുപറയണമായിരുന്നു; കെജ്‌രിവാളിനും ഭഗവന്ത് മന്നിനുമെതിരെ അകാലിദള്‍
national news
ചെയ്ത തെറ്റിന് ആംആദ്മി പരിപാടിയില്‍വെച്ച് അരവിന്ദ് കെജ്‌രിവാള്‍ മാപ്പുപറയണമായിരുന്നു; കെജ്‌രിവാളിനും ഭഗവന്ത് മന്നിനുമെതിരെ അകാലിദള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 1:16 pm

അമൃത്സര്‍: ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വിമര്‍ശനവുമായി ശിരോമണി അകാലിദള്‍. കെജ് രിവാളിനും ആംആദ്മി പഞ്ചാബ് യൂണിറ്റ് കണ്‍വീനര്‍ ഭഗ്‌വന്ത് മന്നിനെതിരേയുമാണ് ആരോപണം.

ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരുമായി ഭഗ്‌വന്തിന് കൂട്ടുകെട്ടുണ്ടെന്നാണ് ആരോപണം. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട്, 2020 നടപ്പാക്കാന്‍ ഭഗ്‌വന്ത് കൂട്ടുനിന്നുവെന്നാണ് അകാലി ദള്‍ പറയുന്നത്.

ഞായറാഴ്ച ബാഗാപുരാനയില്‍ നടന്ന ആം ആദ്മി പാര്‍ട്ടി പരിപാടിയില്‍ ഭഗ്‌വന്ത് ചെയ്ത ‘പാപ’ത്തിന് കെജ്‌രിവാള്‍ കര്‍ഷകരോട് മാപ്പ് പറയണമായിരുന്നുവെന്ന് മുന്‍ മന്ത്രി ഡോ. ദല്‍ജിത് സിംഗ് ചീമ പറഞ്ഞു. കെജ്രിവാള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് വിറ്റു എന്നും ദല്‍ജിത് പറഞ്ഞു.

കര്‍ഷിക സമൂഹത്തിനെതിരായ ഗൂഢാലോചനയില്‍ കെജ്‌രിവാളും ഭഗ്‌വന്തും കുറ്റവാളികളാണെന്നും ഈ ആരോപണങ്ങള്‍ ആം ആദ്മി നേതൃത്വത്തിന് നിഷേധിക്കാന്‍ സാധിക്കില്ലെന്നും ദല്‍ജിത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlits: The Shiromani Akali Dal (SAD) on Sunday said Delhi Chief Minister Arvind Kejriwal and AAP Punjab unit Convener Bhagwant Mann were “hand in glove” with the BJP