രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി
Congress
രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 11:49 pm

ജയ്പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം.ജയ്പൂര്‍, ആല്‍വാര്‍, ഭില്‍വാര, ശ്രീ ഗംഗാനഗര്‍. ഭാരത്പൂര്‍, ചുര്‍ച്ചു, കറുലി. ഹനുമാന്‍ഗര്‍, ഭുണ്ടി, ദോലാപൂര്‍, സിരോഹി ജില്ലകളിലെ വാര്‍ഡുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.

11 ജില്ലകളിലായി 15 തദ്ദേശ സ്ഥാപനങ്ങളിലെ 17 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയം.എട്ടു സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്രര്‍ രണ്ട് സീറ്റുകളിലും വിജയിച്ചു. ബി.ജെ.പിക്ക് രണ്ട് സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.

സംസ്ഥാന സര്‍ക്കാരിലുള്ള വിശ്വാസമാണ് ഉപതെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ രേഖപ്പെടുത്തിയതെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.