മമ്മൂട്ടിയുടെ 'ദ പ്രീസ്റ്റ്' ഉടനില്ല; ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റി
Malayala cinema
മമ്മൂട്ടിയുടെ 'ദ പ്രീസ്റ്റ്' ഉടനില്ല; ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th January 2021, 5:36 pm

തിരുവനന്തപുരം: സിനിമാ മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലാക്കി മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് തിയ്യതി മാറ്റി.

സെക്കന്റ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ പ്രദര്‍ശനം ഇല്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് റിലീസ് തിയ്യതി മാറ്റിയത്. ചലച്ചിത്ര നിര്‍മാതാക്കളുടേതാണ് തീരുമാനം.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം അടുത്തിടെയാണ് സിനിമാ തിയേറ്ററുകള്‍ തുറന്നത്. മാസ്റ്റര്‍ ആണ് ആദ്യമായി കേരളത്തില്‍ തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം. തിയേറ്ററില്‍ റിലീസ് ചെയ്ത ആദ്യ മലയാളം ചിത്രം ജയസൂര്യയുടെ വെള്ളം ആയിരുന്നു. നിലവില്‍ തിയേറ്ററുകളില്‍ സെക്കന്‍ഷോകള്‍ ഇല്ല.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്.

നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The release date of the movie The Priest moved to another day