ദല്‍ഹിയിലെ തീപിടുത്തം: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
national news
ദല്‍ഹിയിലെ തീപിടുത്തം: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th May 2022, 7:31 am

ന്യൂദല്‍ഹി: വെള്ളിയാഴ്ച ദല്‍ഹിയില്‍ 27 പേരുടെ മരണത്തിനിടയായ തീപിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.

‘ ദല്‍ഹിയിലെ തീപിടുത്തത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. ഞാന്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ദല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 27 പേരാണ് വെന്തുമരിച്ചത്. പടിഞ്ഞാറന്‍ ദല്‍ഹിയിലെ മുണ്ട്കയില്‍ വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. ഒന്നാം നിലയിലെ സി.സി.ടി.വി. നിര്‍മാണ യൂണിറ്റിലായിരുന്നു അഗ്നിബാധ.

ഒരുസ്ത്രീ മരിച്ചെന്നാണ് ആദ്യം അഗ്നിരക്ഷാസേന അറിയിച്ചതെങ്കിലും രാത്രി പത്തിനുശേഷമാണ് കൂടുതല്‍പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്. മുപ്പതിലേറെ പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. സെംഭവത്തില്‍ കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തു.

മുണ്ട്ക മെട്രോ സ്റ്റേഷനു സമീപത്താണ് മൂന്നുനിലക്കെട്ടിടം. വിവിധ കമ്പനികള്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കാന്‍ വാടകയ്ക്കു നല്‍കാറുള്ളതാണ് ഈ കെട്ടിടമെന്ന് അധികൃതര്‍ അറിയിച്ചു.

 

Content Highlights: The Prime Minister expressed his grief over the fire in Delhi