എഡിറ്റര്‍
എഡിറ്റര്‍
അമ്മയേയും കുഞ്ഞിനേയും കെട്ടിവലിച്ചെന്ന് ആരോപിക്കുന്ന വീഡിയോയുടെ മറുഭാഗം പുറത്ത്
എഡിറ്റര്‍
Sunday 12th November 2017 8:09pm

ഏഴു മാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിലിരിക്കെ ഗതാഗത നിയമം തെറ്റിച്ചെന്ന പേരില്‍ കാര്‍ പൊലീസ് കെട്ടിവലിക്കുന്നതിന്റെ സംഭവത്തില്‍ കുഴങ്ങി പൊലീസ്. കരളലിയിക്കുന്ന അമ്മയുടെ കരച്ചില്‍ എന്ന രീതിയില്‍ വൈറലായ വീഡിയോയുടെ മറുഭാഗം വ്യക്തമാക്കുന്ന രംഗങ്ങളടങ്ങിയ വീഡിയോ പുറത്ത്. വാര്‍ത്താ ഏജന്‍സിയായ എ.ഐ.ഐ ആണ് വീഡിയോ പുറത്തുവിട്ടത്.

പാര്‍ക്കിങിന് അനുവദനീയമല്ലാത്ത സ്ഥലത്ത് കാര്‍ നിര്‍ത്തിയ യുവതിയോട് കാറില്‍ നിന്നിറങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതായാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഈ സമയം കുട്ടി കാറിന് പുറത്തുനില്‍ക്കുന്ന ഒരാളുടെ കൈവശമാണുള്ളത്. പിന്നീടാണ് കുട്ടിയെ അമ്മയുടെ
അടുത്ത് എത്തുന്നത്.


Also Read: മണലൂറ്റല്‍ ചോദ്യം ചെയ്ത ദളിത് യുവാക്കളെ വെള്ളത്തില്‍ മുക്കി ബി.ജെ.പി നേതാവിന്റെ ‘ശിക്ഷ’; കൈ കൂപ്പി കേണപേക്ഷിച്ച് യുവാക്കള്‍, വീഡിയോ


സംഭവം ദേശീയതലത്തില്‍ വലിയ വിമര്‍ശനത്തിന് വിഷയമായതോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. ദേശീയ വനിതാക്കമ്മീഷന്‍ അമ്മയേയും കുഞ്ഞിനേയും കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെടുകയും പൊലീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തായിരിക്കുന്നത്.

‘ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്, എന്റെ കുഞ്ഞിന് സുഖമില്ല, ഈ കാര്‍ കെട്ടി വലിക്കുന്നത് നിര്‍ത്താന്‍ പോലീസിനോട് പറയൂ’. എന്നായിരുന്നു ആ അമ്മയുടെ വാക്കുകള്‍. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് വിഴിയാത്രക്കാര്‍ പോലീസിനെ ചോദ്യം ചെയ്യുന്നതായും ആദ്യത്തെ വീഡിയോയില്‍ കാണാം.

Advertisement