ജോജു ജോര്‍ജിന് പിറന്നാള്‍ സമ്മാനം; അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന 'പീസി'ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി
Entertainment news
ജോജു ജോര്‍ജിന് പിറന്നാള്‍ സമ്മാനം; അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന 'പീസി'ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd October 2021, 12:19 pm

ജോജു ജോര്‍ജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. CARLOS SINCE 1977 എന്ന് ആലേഖനം ചെയ്യപ്പെട്ട മനോഹരമായ പോസ്റ്ററാണ് ഇന്ന് പുറത്തിറക്കിയത്.

സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന ‘പീസ്’ ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.

ജോജു ജോര്‍ജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ദിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും പീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ 75 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. അനില്‍ നെടുമങ്ങാട്, ശാലു റഹിം, രമ്യാ നമ്പീശന്‍, ആശാ ശരത്, സിദ്ദിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അര്‍ജുന്‍ സിങ്, പൗളി വത്സന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ: സന്‍ഫീര്‍, തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍.

ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേയ്ക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഹ്നിസ്, രാജശേഖരന്‍, സ്റ്റില്‍സ് ജിതിന്‍ മധു, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്ത്, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, സ്റ്റോറി ബോര്‍ഡ്: ഹരീഷ് വള്ളത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

അതേസമയം, ജോജുവിന്റെ ജന്മദിനത്തില്‍ ‘മധുര’മെന്ന ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററും പുറത്തുവിട്ടിരുന്നു. അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The official poster of ‘Peace’ directed by Sanfeer has been released in five languages ​​namely Malayalam, Tamil, Kannada, Hindi and Telugu starring Joju George.