മണികര്‍ണ്ണിക - ദി ഝാന്‍സി റാണിയുടെ ഭാഗമായതില്‍ അഭിമാനമെന്ന് കങ്കണ; മ്യൂസിക് ലോഞ്ച്
Bollywood
മണികര്‍ണ്ണിക - ദി ഝാന്‍സി റാണിയുടെ ഭാഗമായതില്‍ അഭിമാനമെന്ന് കങ്കണ; മ്യൂസിക് ലോഞ്ച്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th January 2019, 10:33 pm

മുംബൈ:ഝാന്‍സി റാണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന മണികര്‍ണ്ണകയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി കങ്കണ റണൗട്ട്. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു കങ്കണ.

ബാഹുബലി, ബാജിറാവോ മസ്താനി, പത്മാവത് എന്നീ സിനിമകള്‍ക്ക് ശേഷം മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
മണികര്‍ണ്ണിക – ദി ഝാന്‍സി റാണി എന്നാണ് ചിത്രത്തിന്റെ പേര്.

Also Read: കെ.ജി.എഫ് നായകന്‍ യാഷിനെ കാണാനായില്ല; ആരാധകന്‍ താരത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്തു

ചിത്രത്തില്‍ ഒരുപാട് നായകര്‍ ഉണ്ടെന്നും യഥാര്‍ത്ഥ നായകര്‍ അണിയറ പ്രവര്‍ത്തകരാണെന്നും, ഇവരോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കങ്കണ പറഞ്ഞു.

ചിത്രത്തില്‍ എട്ട് പാട്ടുകളാണ് ഉള്ളത്. മണികര്‍ണ്ണിക ഇതുവരെ അഭിനയിച്ചതിനേക്കാളൊക്കെ വലിയ ചിത്രമാണ്. ഇതിലെ ഗാനങ്ങളൊക്കെ ആളുകള്‍ക്കിഷ്ടപ്പെടും കങ്കണ പറഞ്ഞു.

പ്രസൂണ്‍ ജോഷിയാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.ശങ്കര്‍ എഹ്‌സാന്‍ ലോയി സംഘമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.