ഈ വര്‍ഷം ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞ തെന്നിന്ത്യന്‍ നടന്‍ ഈ താരമാണ്; മോഹന്‍ലാലോ മമ്മൂട്ടിയോ രജനീകാന്തോ അല്ല അത്
indian cinema
ഈ വര്‍ഷം ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞ തെന്നിന്ത്യന്‍ നടന്‍ ഈ താരമാണ്; മോഹന്‍ലാലോ മമ്മൂട്ടിയോ രജനീകാന്തോ അല്ല അത്
ന്യൂസ് ഡെസ്‌ക്
Thursday, 12th December 2019, 7:22 pm

ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ തെന്നിന്ത്യന്‍ നടനായി വിജയ് ദേവരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡിയുടെ വിജയമാണ് വിജയ് ദേവരക്കൊണ്ടയെ ഗൂഗിളില്‍ പോപ്പുവറാക്കിയത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ദേവരക്കൊണ്ടയെ തിരഞ്ഞു.

ഹിന്ദി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് വിജയ്. അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റിമേക്ക് വിജയിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫൈറ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അര്‍ജുന്‍ റെഡ്ഡിക്കെതിരെ നടി പാര്‍വ്വതി വിമര്‍ശനമുയര്‍ത്തിയതിലൂടെ വീണ്ടും വിജയ് ദേവരക്കൊണ്ട വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിജയുടെ അടുത്ത ചിത്രം റിലീസ് ചെയ്യുന്നത് വാലന്റൈന്‍സ് ദിനത്തിലാണ്.

ക്രാന്തി മഹാദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേള്‍ഡ് ഫേമസ് ലവര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ