എഡിറ്റര്‍
എഡിറ്റര്‍
‘ഇയാളാണ് കേരളത്തെ ഒന്നടങ്കം നമ്പര്‍ വണ്‍ ആക്കിയത്’; മലയാളികളുടെ പ്രതിരോധമായി മാറിയ ഫോട്ടോ ഫ്രെയിമിന് പിന്നിലെ തല ഇതാ
എഡിറ്റര്‍
Thursday 10th August 2017 10:15pm

കൊച്ചി: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് അടക്കമുള്ള ദേശീയ മാധ്യമങ്ങളിലൂടെ കേരളത്തെ തരംതാഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തുന്നതിനിടൊയായിരുന്നു കേരള സര്‍ക്കാര്‍ ദല്‍ഹിയിലെ പത്രങ്ങളില്‍ നല്‍കിയ കേരള നമ്പര്‍ വണ്‍ എന്ന പരസ്യം. ഇതിനു പിന്നാലെ ഇത് മലയാളികള്‍ ഏറ്റെടുക്കകയും ചെയ്തു. കേരളം എന്തു കൊണ്ട് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നതെന്നയാരുന്നു പരസ്യം. അതിനോടപ്പം തന്നെ കേരള നമ്പര്‍ വണ്‍ എന്നെഴുതിയ പ്രൊഫൈല്‍ ഫ്രെയിമും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

എന്നാല്‍ പ്രൊഫൈല്‍ ചിത്രം മാറ്റാനായുള്ള ആപ്ലിക്കേഷന്‍ നിര്‍മിച്ചതാരെന്ന് പലര്‍ക്കുമറിയില്ല. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ സജിത് പ്രഭനാണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. വീഡിയോ എഡിറ്ററാണ് സജിത്. ഒപ്പം ഇടത് സഹയാത്രികനും.


Also Read:  പെര്‍ഫോമന്‍സ് പോരെന്ന് പറഞ്ഞ് മാനേജ്‌മെന്റിന്റെ മാനസിക പീഡനം; ന്യൂസ് 18 കേരളം ചാനലിലെ ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു


പത്രത്തില്‍ പരസ്യം കണ്ടാണ് അതുപോലെയുള്ള ചിത്രം തയാറാക്കി ആപ്ലിക്കേഷനാക്കിയതെന്നും എന്നാല്‍ താന്‍ പോലും വിചാരിച്ചില്ല ഈ പ്രൊഫൈല്‍ ആപ്ലിക്കേഷന്‍ ഇത്ര വലിയ വിജയമായി മാറുമെന്ന് സജിത് പറയുന്നു.

കേരളത്തെ ദേശീയ തലത്തില്‍ അപകീര്‍ത്തിപ്പെടുത്തനുള്ള ചില തല്‍പര കക്ഷികള്‍ക്ക് മുഖത്തേറ്റ അടിയായിരുന്നു പ്രൊഫൈല്‍ ചിത്രം മാറ്റിയുള്ള മലയാളികളുടെ പ്രതിഷേധം. കേരളത്തിന്റെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പായിരുന്നു അത്.

ഇതുവരെ രണ്ടരലക്ഷത്തിലധികം പേര്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടുണ്ട്. സജിത്തിനും സുഹുത്തുക്കള്‍ക്കുമായി ഉപയോഗിക്കാനാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരുന്നതെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കകം ഏറ്റവു കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ച ആപ്ലീക്കേഷനെന്ന പ്രത്യേകതകളും ഇതിനുണ്ട്.

Advertisement