'അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം'; കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന 'കൊത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Movie Day
'അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം'; കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന 'കൊത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st January 2022, 11:52 pm

സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘കൊത്ത്’. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ആസിഫ് അലിയും റോഷന് മാത്യുവുണ് പോസ്റ്റിലുള്ളത്. ഒരു വെട്ടുകത്തിയുടെ പശ്ചാത്തലത്തിലാണ് ഇരുവരെയും പോസ്റ്ററില്‍ കാണിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നല്‍കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

‘ബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോള്‍,
ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം.
ഈ കാലത്തിന് സമര്‍പ്പിക്കുന്നു ഈ ചിത്രം. ഒരു കയ്യെങ്കിലും ആയുധത്തില്‍ നിന്ന് പിന്‍വാങ്ങുമെങ്കില്‍ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ആസിഫ് അലി എഴുതിയത്.

കൊവിഡിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വെക്കേണ്ട സാഹചര്യമുണ്ടായിരുന്നു എന്നും ഒരു വര്‍ഷത്തോളം ആ കാത്തിരിപ്പ് നീണ്ടുപോയെന്നും ചിത്രത്തെക്കുറിച്ച് സിബി മലയില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വീണ്ടും ചിത്രീകരണം ആരംഭിച്ചപ്പോള്‍ എല്ലാവരും പെട്ടന്നു തന്നെയാണ് കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്നതെന്നും, ഇടവേളകളില്ലാതെയാണ് ആസിഫ് അലിയൊക്കെ കഥാപാത്രമായതെന്നും, വൈകാരികരംഗങ്ങളുടെ തുടര്‍ച്ച ഗംഭീരമായാണ് ആസിഫ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിനിമയില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്ന റോഷന്‍ മാത്യവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തിയേറ്റര്‍ റിലീസായി ചിത്രം പുറത്തിറങ്ങുമെന്നാണ നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The first look poster of ‘Koth’ which is the political background of Kannur. sibi malayil, Asif Ali,