മികച്ച മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന മുന്നണി എല്‍.ഡി.എഫ്; മനോരമ-വി.എം.ആര്‍ അഭിപ്രായ സര്‍വേ
Kerala News
മികച്ച മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന മുന്നണി എല്‍.ഡി.എഫ്; മനോരമ-വി.എം.ആര്‍ അഭിപ്രായ സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 8:24 pm

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന ഏറ്റവും മികച്ച മുന്നണി എല്‍.ഡി.എഫ് എന്ന് മനോരമന്യൂസ് വി.എം.ആര്‍ അഭിപ്രായ സര്‍വേ.

48 ശതമാനം പേര്‍ എല്‍.ഡി.എഫ് ആണ് മികച്ച മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന മുന്നണിയെന്ന് പറയുമ്പോള്‍ 34 ശതമാനം മാത്രമാണ് യു.ഡി.എഫാണ് മുന്നിലെന്ന് പറയുന്നത്. 13 ശതമാനം മാത്രമാണ് എന്‍.ഡി.എയെ പിന്തുണയ്ക്കുന്നത്.

27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും ചുവക്കുമെന്നാണ് അഭിപ്രായ സര്‍വേയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരു മണ്ഡലത്തില്‍ എന്‍.ഡി.എയും എത്തുമെന്നാണ് സര്‍വേയില്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The best political front  keeping communal harmony is LDF says Manorama VMR survey