ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളില്‍ ഇടം നേടി അരുന്ധതി റോയിയുടെ നോവലും; കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍
Literature
ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളില്‍ ഇടം നേടി അരുന്ധതി റോയിയുടെ നോവലും; കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍
ന്യൂസ് ഡെസ്‌ക്
Thursday, 7th November 2019, 3:42 pm

ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളുടെ പട്ടിക പുറത്ത് വിട്ട് ബി.ബി.സി. ഡാനിയല്‍ ഡെഫോയുടെ റോബിന്‍സണ്‍ ക്രൂസോയുടെ 300ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബി.ബി.സി പട്ടിക പുറത്തിറക്കിയത്.

ഇന്ത്യയില്‍ നിന്ന് നാല് പേരാണ് പട്ടികയിലിടം നേടിയത്. ആര്‍.കെ നാരായണന്‍, അരുന്ധതി റോയ്, സല്‍മാന്‍ റുഷ്ദി, വിക്രം സേത്ത് എന്നിവര്‍.

അരുന്ധതി റോയുടെ ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്, ആര്‍.കെ നാരായണന്റെ സ്വാമി ആന്‍ഡ് ഫ്രണ്ട്‌സ്, സല്‍മാന്‍ റുഷ്ദിയുടെ ദ മൂര്‍സ് ലാസ്റ്റ് സൈ, വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്നിവയാണ് നോവലുകള്‍.

വി.എസ് നയ്പാളിന്റെ എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്, പാകിസ്താനി എഴുത്തുകാരായ മൊഹ്‌സിന്‍ ഹമീദ്, കാമില ഷംസി എന്നിവരുടെ ദ റെലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്, ഹോം ഫയര്‍ എന്നീ നോവലുകളും പട്ടികയിലിടം നേടി.