എഡിറ്റര്‍
എഡിറ്റര്‍
ദൃശ്യ വിരുന്നൊരുക്കി തനിമ ഈദ് ഫെസ്റ്റ് 2014
എഡിറ്റര്‍
Tuesday 7th October 2014 7:05pm

eid01

ദമ്മാം: തനിമ ഈദ് ഫെസ്റ്റ് 2014 പ്രവാസികള്‍ക്ക് വ്യത്യസ്ഥ അനുഭവമായി. കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യമാണ് ഈദ് ഫെസ്റ്റിനെ ശ്രദ്ധേയമാക്കിയത്. ഡ്യൂണ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മലര്‍വാടി, സ്റ്റുഡന്റ്‌സ് ഇന്ത്യ, യൂത്ത് ഇന്ത്യ തുടങ്ങി വിവിധ വിഭാഗത്തില്‍ പെട്ടവരുടെ കലാപരിപാടികള്‍ അരങ്ങേറി.

സിറാജ് ആലപ്പി സംവിധാനം ചെയ്ത ഷാഡോ പ്ലേയും മിമിക്‌സ് പ്രോഗ്രാമുകളും ഒപ്പനയും കോല്‍ക്കളിയുമെല്ലാം പരിപാടികളുടെ ഭാഗമായിരുന്നു. ഈദ് ഫെസ്റ്റിന്റെ ഭാഗമായി ഗാനമേളയും അരങ്ങേറി. ആനുകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി അര്‍ഷദലിയും സംഘവും അവതരിപ്പിച്ച വില്‍പ്പാട്ട് പ്രേക്ഷകശ്രദ്ധ നേടി.

അല്‍ മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ തനിമ പ്രസിഡന്റ് പി.എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം പ്രവാചകന്റെ ഏക മാനവികതക്ക് വേണ്ടിയുള്ള ത്യാഗത്തിന്റെ തുടര്‍ച്ചയെ ഈ കാലഘട്ടത്തില്‍ നാം ഏറ്റെടുക്കണ മെന്ന് യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡന്റ് അമീന്‍ ചൂനൂര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സൈനാ ഫാത്തിമ ആറാട്ടുപുഴയുടെ  25 കവിതകളുടെ സമാഹാരമായ ‘തേന്മാവും കൂട്ടുകാരും’ ചടങ്ങില്‍ പ്രകാശനം ചെയതു. അസ്‌കര്‍ എന്‍.വി, ജോസഫ് കളത്തിപറമ്പില്‍, ജയരാജ് തെക്കെപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ഹാറൂണ്‍, ശുഐബ് ഷാജി എന്നിവര്‍ ഖിറാഅത്ത്  അവതരിപ്പിച്ചു.

Advertisement