എഡിറ്റര്‍
എഡിറ്റര്‍
സരബ്ജിത് സിങ്ങിന്റെ അഭിഭാഷകന് താലിബാന്റെ വധഭീഷണി
എഡിറ്റര്‍
Saturday 2nd March 2013 12:53pm

പാക്കിസ്ഥാന്‍: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ അഭിഭാഷകന് ഭീകര സംഘടനയായ തെഹ്‌രിക താലിബാനില്‍ നിന്ന് വധഭീഷണി.

Ads By Google

സരബ്ജിത്തിന് വേണ്ടി ഹാജരാകുന്ന കേസില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അവൈസ് ഷെയ്ഖിന്റെ ഭാര്യയ്ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിന്മാറിയില്ലെങ്കില്‍ മക്കളെയും ഭര്‍ത്താവിനെയും വധിക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് അവൈസ് ഷെയ്ഖ് വ്യക്തമാക്കി.

സരബ്ജിത്തുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം അവൈസ് ഷെയ്ഖ് ലാഹോര്‍ പ്രസ് ക്ലബില്‍ വിളിച്ചുകൂട്ടിയിരുന്നു. ഇതു നടന്നാല്‍ അടുത്ത ദിവസം രാവിലെ തന്നെ മക്കളെയും ഭര്‍ത്താവിനെയും വധിക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു.

സരബ്ജിത് സിങ് ഉള്‍പ്പെട്ട സംഘം നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടയാളാണ് താനെന്ന് കത്തില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

1990 ല്‍ പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ്ജിത് സിങ് അറസ്റ്റിലാകുന്നത്. 14 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ അദേഹം മദ്യലഹരിയില്‍ അറിയാതെ അതിര്‍ത്തി കടക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സരബ്ജിത്ത് സിങ്ങിന്റെ ദയാഹരജി ഇപ്പോള്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ പരിഗണനയിലാണ്.

Advertisement