കാലം മാറിമറിയുന്ന കാഴ്ച; മഹാവീര്യറിലെ തകരമലേ സമയമലേ പ്രൊമോ സോങ്ങ്
Film News
കാലം മാറിമറിയുന്ന കാഴ്ച; മഹാവീര്യറിലെ തകരമലേ സമയമലേ പ്രൊമോ സോങ്ങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th July 2022, 8:52 pm

കാലവും കഥകളും മാറിമറിയുന്ന അത്ഭുത കാഴ്ചകള്‍ ഒരുക്കി എത്തുന്ന മഹാവീര്യറിലെ പ്രൊമോ സോങ്ങ് പുറത്ത്. തകരമലേ സമയമലേ ഉണരൂ എന്ന ഗാനം 123 മ്യൂസിക് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ആനന്ദ് ശ്രീരാജ്, കെ.എസ്. ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഇഷാന്‍ ചബ്രയാണ്.

പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുന്നത്.
ജൂലൈ 21നാണ് മഹാവീര്യര്‍ റിലീസ് ചെയ്യുന്നത്.

നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

 

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ചിത്രസംയോജനം – മനോജ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം – ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം – ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: thakaramale samayamale promo song from mahaveeryar