എഡിറ്റര്‍
എഡിറ്റര്‍
തൈരുവട
എഡിറ്റര്‍
Saturday 10th May 2014 3:25pm

 

thair

ചേരുവകള്‍

ഉഴുന്ന് -ഒരു കപ്പ്
കുരുമുളക് -പത്തെണ്ണം
ഉപ്പ് -പാകത്തിന്
എണ്ണ -വറുക്കാന്‍
തൈര് -ഒരു ലിറ്റര്‍
ഇഞ്ചി ചതച്ചത് -ചെറിയ കഷ്ണം
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -മൂന്നെണ്ണം
കടുക് -അര ടീസ്പൂണ്‍
കാരറ്റ് ചീവിയത് -ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തൈരില്‍ മുങ്ങിക്കുളിച്ച ഉഴുന്നു വട.. തമിഴ് നാട്ടില്‍ നിന്ന് കുടിയേറിയ അനേകം രുചികളില്‍ ഒന്ന്.. ഇത്തവണ തൈരുവടയാകട്ടെ താരം..

ഉഴുന്ന് കഴുകി മൂന്നോ നാലോ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കുരുമുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് അരക്കുക. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മുഴുവനും അരച്ചെടുക്കുക.

ചീനച്ചട്ടിയില്‍ ആവശ്യത്തിനും എണ്ണ ഒഴിക്കുക. മാവ് നന്നായി യോജിപ്പിച്ച ശേഷം ചൂടായ എണ്ണയില്‍ ചെറിയ വടകള്‍ ഉണ്ടാക്കിയെടുക്കുക.

തൈര് നല്ലപോലെ ഉടച്ചു അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. തൈരിന്റെ കൂട്ടിലേക്ക് തയ്യാറാക്കി വെച്ച ഉഴുന്നു വടകള്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കുക.

കടുക് എണ്ണയിലിട്ട് പൊട്ടിച്ചതും കാരറ്റ് ചീവിയതും മല്ലിയില അരിഞ്ഞതും ചേര്‍ത്ത് അലങ്കരിക്കുക.

അര മണിക്കൂര്‍ കഴിഞ്ഞാല്‍ തൈരില്‍ യോജിപ്പിച്ച വടയുടെ വലിപ്പം കൂടി വന്നതായി കാണാം.
സ്വാദിഷ്ഠമായ തൈരുവട തയ്യാര്‍.

Advertisement