പാക്കിസ്ഥാനിലെ ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് നേരെ ഭീകരാക്രമണം
World
പാക്കിസ്ഥാനിലെ ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് നേരെ ഭീകരാക്രമണം
ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 11:56 am

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ദശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് നേരെ ഭീകരാക്രമണം. രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അഞ്ചോളം വരുന്ന തീവ്രവാദികള്‍ മെയിന്‍ ഗേറ്റിലൂടെ കെട്ടിടത്തിനുള്ളിലേക്ക് എത്തുകയും ഗ്രനേഡ് ആക്രമണവും വെടിവെപ്പും നടത്തുകയായിരുന്നുവെന്നുമാണ് അറിയുന്നത്.

ഭീകരര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസും സുരക്ഷ സേനയും കെട്ടിടം വളയുകയും ഭീകരരനെ ബന്ദിയാക്കുകയും ചെയ്തു. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ