എഡിറ്റര്‍
എഡിറ്റര്‍
വിജയദശമി ആഘോഷത്തിനിടെ ദല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട തീവ്രവാദികള്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 11th October 2012 11:31am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

Ads By Google

വിജയദശമി ആഘോഷങ്ങള്‍ക്കിടെ ദല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട് എത്തിയതാണ് തീവ്രവാദികളെന്നാണ് പോലീസിന്റെ നിഗമനം. ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസിന്‍ ഭട്കലിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ ദല്‍ഹിയിലെത്തിയതെന്നാണ് സൂചന.

2012 ഓഗസ്റ്റില്‍ പൂനെയില്‍ നടന്ന സ്‌ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്.

രണ്ട് പേരെ കുത്തബ്മിനാറിന്റെ പരിസരത്ത് നിന്നും ഒരാളെ മണ്ഡാവലിയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Advertisement