തേരാ പാരാ ദ മൂവിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
Karikku
തേരാ പാരാ ദ മൂവിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th July 2019, 11:54 am

കരിക്ക് ടീമിന്റെ ആദ്യ സിനിമ തേരാ പാരാ ദ മൂവിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നിഖില്‍ പ്രസാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സുനില്‍ കാര്‍ത്തികേയനാണ്.

പി.എസ് ജയഹരി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത് എല്‍വിന്‍ ചാര്‍ലി. ബിനോയ് ജോണ്‍ ആണ് മോഷന്‍ ഗ്രാഫിക്സ്.

തേരാ പാരായുടെ ആദ്യ സീസണ്‍ കഴിഞ്ഞതുമുതല്‍ അടുത്തത് എന്ന് തുടങ്ങുമെന്ന ചോദ്യത്തിലായിരുന്നു ആരാധകര്‍. ആ ചോദ്യത്തിന് വിരാമമിട്ടുകൊണ്ടാണ് തേരാ പാരാ എന്ന പേരില്‍ സിനിമ അനൗണ്‍സ് ചെയ്തിരിക്കുന്നത്. ആരൊക്കെയാണ് ക്യാമറയ്ക്ക് മുന്നിലെ താരങ്ങളെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.