എഡിറ്റര്‍
എഡിറ്റര്‍
വിരാടിനെ കുറിച്ച് ഒറ്റവാക്കില്‍ പറയാമോ എന്ന് ആരാധകന്‍; കയ്യടി വാങ്ങി സാനിയ മിര്‍സയുടെ മറുപടി; ഒപ്പം ഷോയ്ബിനേക്കാള്‍ പ്രിയപ്പെട്ടവനാരെന്നും സാനിയ
എഡിറ്റര്‍
Thursday 7th December 2017 11:13am

ഹൈദരാബാദ്: ടെന്നീസിന് ഇന്ത്യ സമ്മാനിച്ച ഏറ്റവും വലിയ താരങ്ങളിലൊരാളാണ് സാനിയ മിര്‍സ. ഒരു പക്ഷെ ഇന്ത്യയുടെ ടെന്നീസ് ചരിത്രത്തില്‍ സാനിയയോളം വലിയ മറ്റൊരു വനിതാ താരം ഇല്ലെന്നു തന്നെ പറയാം. ടെന്നീസിന് പുറത്തും സാനിയ പ്രിയങ്കരിയാണ്. എല്ലാവരുടേയും ഇഷ്ടക്കാരിയായ സാനിയ തന്റെ ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവെയായിരുന്നു സാനിയ മനസു തുറന്നത്.

ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു സാനിയ. രസകരമായ പല സംശയങ്ങളും ആരാധകര്‍ക്ക് സാനിയയോട് ചോദിക്കാനുണ്ടായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും സാനിയ കൃത്യമായി മറുപടി നല്‍കുകയും ചെയ്തു. ഇതിനിടെയായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന് ഒരാള്‍ ചോദിച്ചത്. ഭര്‍ത്താവ് ഷോയ്ബ് മാലിക്കിനെ ഒഴിവാക്കണമെന്നും അയാള്‍ പറഞ്ഞിരുന്നു.

ചോദ്യത്തിന് മറുപടി നല്‍കാന്‍ സാനിയ ഒട്ടും അമാന്തിച്ചില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എല്ലാ ഇന്ത്യാക്കാരെ പോലെ സാനിയയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ ആണ്. ഒഴിവു സമയം ഏങ്ങനെ ചെലവിടാന് ഇഷ്ടമെന്നായിരുന്നു അടുത്ത ചോദ്യം. ഒപ്പം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണെന്നും മറ്റൊരു ആരാധകന്‍ ചോദിച്ചു.


Also Read: ‘ആ മൂന്നാമത്തെ സൂപ്പര്‍ താരം കോഹ്‌ലിയോ?’; പാക് നായകന്‍ സര്‍ഫറാസടക്കം മൂന്ന് നായകന്മാരുമായി വാതുവെപ്പുകാര്‍ ബന്ധപ്പെട്ടു; മൂന്നാമന്റെ പേരു രഹസ്യമാക്കി ഐ.സി.സി


വെറുതെ ഇരിക്കുമ്പോള്‍ ഒന്നും ചെയ്യാറില്ലെന്നായിരുന്നു സാനിയയുടെ മറുപടി. ഇന്ത്യന്‍ ടീമിലെ തന്റെ പ്രിയപ്പെട്ട താരങ്ങള്‍ നായകന്‍ വിരാട് കോഹ് ലിയും മുന്‍ നായകന്‍ എം.എസ് ധോണിയുമാണെന്നും സാനിയ മറുപടി നല്‍കി. ഇഷ്ടപ്പെട്ട ശ്രീലങ്കന്‍ താരം ആരെന്നായിരുന്നു അടുത്ത ചോദ്യം. കുമാര്‍ സങ്കക്കാര എന്നായിരുന്നു സാനിയയുടെ മറുപടി.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ കുറിച്ച് ഒരു വാക്കു പറയണമെന്നായി മറ്റൊരു ആരാധകന്‍. ചാമ്പ്യന്‍ എന്നായിരുന്നു ഒറ്റവാക്കില്‍ സാനിയ വിരാടിനെ വിശേഷിപ്പിച്ചത്. സാനിയയുടെ ഉത്തരങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement