കുര്‍ബാന നടത്താന്‍ അനുമതി; യാക്കോബായ മെത്രാപൊലീത്തയുടെ ഉപവാസം അവസാനിപ്പിച്ചു
keralanews
കുര്‍ബാന നടത്താന്‍ അനുമതി; യാക്കോബായ മെത്രാപൊലീത്തയുടെ ഉപവാസം അവസാനിപ്പിച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 13th January 2019, 9:26 am

എറണാകുളം: കോലഞ്ചേരി പഴന്തോട്ടം പളളിക്ക് പുറത്ത് യാക്കോബായ മെത്രാപൊലീത്തയുടെ പ്രാര്‍ഥനാ ഉപവാസ സമരം അവസാനിപ്പിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താന്‍ ആര്‍.ഡി.ഒ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് ഉപവാസം അവസാനിപ്പിച്ചത്.

കുര്‍ബാനക്ക് ശേഷം മെത്രാപൊലീത്ത തോമസ് പ്രഥമന്‍ കത്തോലിക്ക ബാവതിരികെ പോയി. എന്നാല്‍ പഴയ ചാപ്പല്‍ വിട്ടു പോകാന്‍ യാക്കോബായ വിശ്വാസികള്‍ തയ്യാറായിട്ടില്ല. ഇരുവിഭാഗവും പള്ളി പരിസരത്ത് തുടരുന്നതിനാല്‍ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീംകോടതി വിധി മുന്‍ നിര്‍ത്തിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്നലെ രാവിലെ പൂട്ട് പൊളിച്ച് കയറിയത്. ഓര്‍ത്തഡോക്‌സ് വികാരി മത്തായി ഇടനാലിന്റെ നേതൃത്വത്തില്‍ ഇവര്‍ പള്ളിയില്‍ പ്രര്‍ത്ഥനയും നടത്തിയിരുന്നു.