ജമ്മു കശ്മീരില്‍ ക്ഷേത്രം കത്തിനശിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മജിസ്ട്രേറ്റ്
national news
ജമ്മു കശ്മീരില്‍ ക്ഷേത്രം കത്തിനശിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മജിസ്ട്രേറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th March 2022, 7:27 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ തീപിടിത്തത്തില്‍ ക്ഷേത്രം കത്തിനശിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.

തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലെ സൈനപോറ പ്രദേശത്തുള്ള റോജന ക്ഷേത്രമാണ് കഴിഞ്ഞദിവസം രാത്രിയുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത്.

ഷോപ്പിയാനിലെ ജില്ലാ മജിസ്ട്രേറ്റ് സച്ചിന്‍ കുമാര്‍ വൈശ്യയും ഷോപ്പിയാനിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് അമൃത് പോള്‍ സിംഗും സംഭവസ്ഥലം സന്ദര്‍ശിച്ചു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വൈശ്യ പറഞ്ഞു.

ഫോറന്‍സിക് സംഘം ക്ഷേത്രത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ക്ഷേത്രം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് സൈനപോറ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് ഡി.എം നിര്‍ദ്ദേശിച്ചു.

Content Highlights: Temple gutted in fire in Jammu and Kashmir’s Shopian

 

 

 

 

Content Highlights: Temple gutted in fire in Jammu and Kashmir’s Shopian