ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Casting Couch
‘ലൊക്കേഷനില്‍ അമ്മ എന്നൊക്കെ വിളിക്കും, രാത്രിയായാല്‍ കൂടെ കിടക്കാന്‍ വരുന്നോവെന്നും’; ലൈംഗികാതിക്രമത്തിനെതിരെ തെലുഗു നടിമാരുടെ വെളിപ്പെടുത്തല്‍
ന്യൂസ് ഡെസ്‌ക്
Tuesday 17th April 2018 9:50am

കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ സിനിമാ ലോകത്തെ വിട്ടൊഴിയാതെ പിന്തുടരുകയാണ്. നിരവധി നടിമാര്‍ തങ്ങള്‍ക്കു നേരേയുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു.

കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ വിവാദമൊഴിയാത്ത സിനിമാമേഖല കൂടിയാണ് തെലുഗു ചലച്ചിത്രലോകം. കഴിഞ്ഞ ദിവസം കിടക്ക പങ്കിടല്‍ ആരോപണം ഉയര്‍ത്തി നടുറോഡില്‍ മേല്‍വസ്ത്രമുരിഞ്ഞാണ് നടി ശ്രീ റെഡ്ഡി പ്രതികരിച്ചത്. ഇതിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്തെത്തിയിരിക്കയാണ് ഇപ്പോള്‍.

പ്രശസ്ത നടിമാരായ സന്ധ്യ നായിഡു, കെ. അപൂര്‍വ, സുനിത റെഡ്ഡി എന്നിവരാണ് സിനിമ ഷൂട്ടിംഗിനിടെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന തെലുഗു വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്കിടയിലായിരുന്നു അവരുടെ തുറന്നുപറച്ചില്‍.


ALSO READ: എന്റെ മാറിടം എനിക്കൊരു നാണക്കേടല്ല, എന്റെ അഭിമാനമാണ്’; സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ക്ക് ചുട്ട മറുപടിയുമായി നടി ദിവ്യങ്ക


കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ സിനിമാ രംഗത്ത് സജീവമാണ്. അമ്മയുടെയും അമ്മായിയുടെയുമെല്ലാം വേഷമാണ് പ്രധാനമായും ലഭിക്കാറുള്ളത്.

ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരും അമ്മ എന്നു മാത്രമാണ് വിളിക്കാറുള്ളത്. എന്നാല്‍, രാത്രിയായാല്‍ ഇവരുടെ അമ്മ വിളികള്‍ നിലയ്ക്കും. കൂടെ കിടക്കാന്‍ ചെല്ലുമോ എന്നാണ് പലരുടെയും ആവശ്യം. മികച്ച റോള്‍ നല്‍കുന്നതിനുള്ള കൂലിയാണിതെന്നാണ് ഇവരുടെ വാദം.

വാട്സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നവര്‍ക്ക് അറിയേണ്ടത് എന്ത് വേഷമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. സുതാര്യമായതാണോ, എന്താ നിറം എന്നൊക്കെയാണ്. സ്വന്തം മക്കളുടെ പ്രായമുള്ള പതിനേഴ് വയസ്സുള്ള അസിസ്റ്റന്റുകളടക്കമുള്ളവര്‍ക്കും നടിമാര്‍ കാമപൂര്‍ത്തികരണത്തിനുള്ളതാണെന്ന ധാരണയുണ്ടെന്നാണ് തെലുഗു നടിയായ സന്ധ്യാ നായിഡു പറഞ്ഞത്.


MUST READ: സത്യം പറഞ്ഞാല്‍ ശരിക്കും മടുത്തു, എന്താണ് നടക്കുന്നതെന്ന് അറിയില്ല; വിമര്‍ശനവുമായി നടന്‍ അരവിന്ദ് സ്വാമി


‘സിനിമയില്‍ നല്ലൊരു റോളു കിട്ടാന്‍ ഞങ്ങള്‍ക്ക് എന്തും ചെയ്യേണ്ടിവരുന്നു. ചിലപ്പോള്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടി വരും. ചിലപ്പോള്‍ തൊലിയുടെ നിറം തന്നെ മാറ്റേണ്ടിവരും’ എന്നാണ് നടിമാര്‍ പറഞ്ഞത്. പതിനഞ്ച് പേരാണ് തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ഒത്തുകൂടിയത്. മൂവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ ഓഫീസിന് മുന്നിലെ ശ്രീ റെഡ്ഡിയുടെ ഒറ്റയാള്‍ പ്രതിഷേധത്തിനുശേഷമാണ് തങ്ങള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം ലഭിച്ചതെന്ന് അവര്‍ പറഞ്ഞു.

Advertisement