എഡിറ്റര്‍
എഡിറ്റര്‍
ടെലകോം മേഖലയിലെ സ്വദേശിവത്ക്കരണം: നിയമം ലംഘിക്കുന്നവരെ ജയിലിലടക്കാന്‍ നിര്‍ദേശം
എഡിറ്റര്‍
Tuesday 22nd March 2016 10:26am

saudimobile

ജിദ്ദ: മൊബൈല്‍ഫോണുകളും അനുബന്ധഘടകങ്ങളും വില്‍പ്പന നടത്താനും മറ്റുമുള്ള അനുവാദം സ്വദേശികള്‍ക്ക്  മാത്രമായി പരിമിതിപ്പെടുത്തിക്കൊണ്ടുള്ള സൗദിയിലെ സ്വദേശിവത്ക്കരണം ശക്തമാകുന്നു.

ഈ നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കാനാണ് സൗദിയിലെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം. നിയമലംഘനം നടത്തുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കും.

1 മില്യണ്‍ സൗദി റിയാല്‍ വരെ പിഴയും ഈടാക്കും ഇതുമാത്രമല്ല ഇവര്‍ക്ക് വരുന്ന അഞ്ച് വര്‍ഷത്തേക്ക് ടെലികമ്യൂണിക്കേഷന്‍ രംഗത്ത് നിക്ഷേപം നടത്താനുള്ള അനുമതി പോലും നല്‍കില്ല.

മൊബൈല്‍ ഫോണുകളും അനുബന്ധ വസ്തുക്കളും വില്‍ക്കുന്നതില്‍ നിന്നും കൈകാര്യം ചെയ്യുന്നതില്‍ നിന്നും വിദേശ തൊഴിലാളികളെ നിരോധിക്കാന്‍ കഴിഞ്ഞ മാസമാണ് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്.

ഇത്തരംസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം സൗദി പൗരന്‍മാര്‍ തന്നെയായിരിക്കണമെന്ന നിബന്ധനയും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.

Advertisement