എഡിറ്റര്‍
എഡിറ്റര്‍
ചോദ്യം ചെയ്തതിന്റെ പ്രതികാരം; തെലങ്കാന പോലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ നമ്പര്‍ പോണ്‍സൈറ്റുകളില്‍ കൊടുത്ത യുവാവ് അറസ്റ്റില്‍
എഡിറ്റര്‍
Wednesday 16th August 2017 12:34pm

ഹൈദരാബാദ് :എട്ടുമാസം ഗര്‍ഭിണിയായ തെലങ്കാന ഷീ-ടീം പോലീസുകാരിയ്ക്ക് മോശം മെസേജുകളയയ്ക്കുകയും ഓഫീസറുടെ നമ്പര്‍ പോണ്‍സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെ പിടികൂടി. വാരംഗല്‍ സ്വദേശി ബിരാം നിഖില്‍ കുമാറിനെയാണ് (24) തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്.

മോശം മെസേജുകളയച്ചതിനെ തുടര്‍ന്ന് 2016 ല്‍ ഒരു വിദ്യാര്‍ഥി നല്‍കിയ പരാതി അന്വേഷിക്കാനാണ് ഷീ-ടീം ഓഫീസര്‍ നിഖിലിനെ വിളിച്ചത്. തനിക്ക് സ്ഥിരമായി മെസേജുകള്‍ വരാറുണ്ടെന്നും അത് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം എന്നായിരുന്നു വിദ്യാര്‍ഥിയുടെ അപേക്ഷ. തുടര്‍ന്ന് കേസിന്റെ കാര്യത്തിനായ് നിഖിലിനെ വിളിച്ച വനിത ഓഫീസറോട് വളരെ മോശമായിട്ടായിരുന്നു നിഖില്‍ലിന്റെ പെരുമാറ്റം.


Dont Miss മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ നടത്തുന്ന സംഗീത പരിപാടിയ്ക്ക് ടിക്കറ്റ് വിറ്റഴിക്കാന്‍ പൊലീസിനെ നിര്‍ബന്ധിച്ച് ബി.ജെ.പി സര്‍ക്കാര്‍; വില്‍ക്കേണ്ടത് സീറ്റിന് 51000 രൂപ വില വരുന്ന ടിക്കറ്റ്


ഒരു മാസം കഴിഞ്ഞപ്പോള്‍ വനിതാ ഓഫിസര്‍ക്ക് നിരന്തരമായ് വ്യത്യസ്ത നമ്പറുകളില്‍ നിന്നും ഫോണ്‍കോളുകള്‍ വന്നു കൊണ്ടിരുന്നു അന്വേഷിച്ചപ്പോഴാണ് നിഖില്‍ ഓഫീസറുടെ നമ്പര്‍ നിരവധി പോണ്‍സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്നറിഞ്ഞത്.

വനിത ഓഫിസര്‍ എട്ട്മാസം ഗര്‍ഭിണിയായിരിക്കെയാണ് ഈ സംഭവമെന്ന് ഷീ-ടീം ഓഫിസറായ എം.സ്നേഹിത പറഞ്ഞു. നിഖില്‍ സ്ഥിരമായി ഓഫീസര്‍ക്ക് മോശം മെസേജുകളയക്കാറുണ്ടെന്നും വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് നിഖിലിന് വേണ്ടി പൊലീസ് വലവിരിക്കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് നിഖിലിനെ പിടികൂടിയത്.

Advertisement