തെലങ്കാനയില്‍ ഇനി മരുന്നുകളുമായി ഡ്രോണുകള്‍ പറന്നുയരും
Health Tips
തെലങ്കാനയില്‍ ഇനി മരുന്നുകളുമായി ഡ്രോണുകള്‍ പറന്നുയരും
ന്യൂസ് ഡെസ്‌ക്
Monday, 22nd July 2019, 12:35 pm

വേള്‍ഡ് ഇക്കണോമിക് ഫോറം സെന്റര്‍ഫോര്‍ ഫോര്‍ത്ത് ഇന്റസ്ട്രിയല്‍ റെവല്യൂഷന്‍ നെറ്റ് വര്‍ക്ക് തെലങ്കാനയില്‍ മരുന്ന് വിതരണത്തിന് പുതിയ പദ്ധതി അവതരിപ്പിക്കുന്നു. ‘മെഡിസിന്‍ ഫ്രം സ്‌കൈ’ എന്ന നൂതന ഡ്രോണ്‍ വിതരണ പദ്ധതിയാണ് തെലങ്കാനയില്‍ നടപ്പാക്കുന്നത്.

പൈലറ്റില്ലാ വിമാനങ്ങള്‍ വഴി മരുന്ന് വിതരണം നടപ്പാക്കുകയാണ് . തെലങ്കാന സര്‍ക്കാരും ഹൈല്‍ത്ത് നെറ്റ് ഗ്ലോബലും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. രക്തം,വാക്‌സിനുകള്‍,മെഡിക്കല്‍ സാമ്പിളുകള്‍,അവയവങ്ങള്‍ എന്നിവയ്ക്ക് ഡ്രോണ്‍ അധിഷ്ഠിത ഡെലിവറികളെ സംബന്ധിച്ച് സമഗ്രമായ പഠനമാണ് ഉള്‍പ്പെടുത്തുക.

വൈദ്യശാസ്ത്രം,സാങ്കേതികവിദ്യ,ഗവേഷണം എന്നീ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പദ്ധതിയുടെ പൈലറ്റ് പദ്ധതിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.