ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തെലങ്കാനയില്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്
national news
ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തെലങ്കാനയില്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th July 2021, 9:15 am

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമബാദില്‍ മുന്‍ മേയറും ബി.ജെ.പി. എം.പി. ഡി. അരവിന്ദന്റെ സഹോദരനുമായ ധര്‍മപുരി സഞ്ജയ് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചു.

ധര്‍മപുരിയുടെ കോണ്‍ഗ്രസ് പ്രവേശം തെലങ്കാന കോണ്‍ഗ്രസിനെ ശക്തമാക്കുമെന്ന് ടി.പി.സി.സി. പ്രസിഡന്റ് രേവന്ത് റെഡ്ഡി പറഞ്ഞു.

ബി.ജെ.പി. നേതാക്കളായ ഇറ ശേഖര്‍, ഗന്‍ഡ്ര സത്യനാരായണ എന്നിവരും കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചു.

ദല്‍ഹിയില്‍ വെച്ച് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ഉടന്‍ ചേരുമെന്ന് ധര്‍മപുരി പറഞ്ഞു.

തന്റെ പിതാവിനുവേണ്ടിയാണ് ടി.ആര്‍.എസില്‍ ചേര്‍ന്നതെന്നും 2015ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടതെന്നും ധര്‍മപുരി പറഞ്ഞു.

ടി.പി.സി.സി. പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ആഗ്രഹത്തോടെയാണ് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും ധര്‍മപുരി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Telangana: Former TRS Mayor, Two BJP Leaders to Join Congress