തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു
Hyderabad Election
തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 7:46 pm

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നേരിട്ട വന്‍ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവെച്ചു. പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റില്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാനായത്.

2016 ലും കോണ്‍ഗ്രസിന് രണ്ട് സീറ്റാണ് ലഭിച്ചിരുന്നത്.

നേരത്തെ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ ഉത്തം കുമാറിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി മുതല്‍ സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

രേവന്ത് റെഡ്ഡി, കൊമാതിര്‍ റെഡ്ഡി, ഹനുമന്ത് റാവു, ശ്രീധര്‍ ബാബു, ദാമോദര്‍ രാജ നരസിംഹ എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

55 സീറ്റ് നേടി ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 48 സീറ്റില്‍ ജയിച്ച ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.

എ.ഐ.എം.ഐ.എം 44 സീറ്റിലും  ജയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Telangana Congress chief resigns after poll debacle