എഡിറ്റര്‍
എഡിറ്റര്‍
‘ ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ അഭിനയിക്കും’; ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പൃഥ്വിരാജും മോഹന്‍ലാലും, വീഡിയോ
എഡിറ്റര്‍
Sunday 2nd April 2017 5:52pm


സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പൃഥ്വി. മെയ്മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ കഥാചര്‍ച്ചയ്ക്കായി മോഹന്‍ലാലിനെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിന്റെ തിരക്കഥാ രചന പൂര്‍ത്തിയായിട്ടില്ലെന്നും ലൂസിഫര്‍ എന്ന സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം ലാലേട്ടെ ആദ്യമായാണ് കാണുന്നത് അതാണ് ഇന്നത്തെ പ്രത്യേകത. സംവിധായകനെന്ന നിലയില്‍ തന്റെ തുടക്കം ഇന്ന് ആരംഭിച്ചിരിക്കുകയാണെന്നും പൃഥ്വി പറഞ്ഞു.

ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എന്നേക്കാള്‍ വളരെ നന്നായി അഭിനയിക്കുന്ന ഒരാളെ പ്രധാന കേന്ദ്രകഥാപാത്രമായി ലഭിച്ചിട്ടുണ്ട് അതിനാല്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ അഭിനയിക്കും. എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

പൃഥ്വി തന്റെ ആദ്യ ചിത്രത്തില്‍ തന്നെ നായകനായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. കഥയേക്കാളുപരി അടുത്ത സുഹൃത്തുക്കളായ രണ്ട് പേരുടെ സിനിമ എന്നതാണ് ചിത്രത്തിലേക്ക് അടുപ്പിച്ചതെന്നും പൃഥ്വിയും മുരളി ഗോപിയും സിനിമയെ ഗൗരവമായി കാണുന്നവരാണെന്നും താരം അഭിപ്രായപ്പെട്ടു. ഈ കോംബിനേഷനാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആദ്യമായി നടക്കുന്ന ഒരു സംഭവം എന്ന നിലയില്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ട്. ലാല്‍ വ്യക്തമാക്കി. ഏറ്റവും നല്ലസിനിമയാകണമെന്നാണ് ആഗ്രഹമെന്നും ലാല്‍ പറഞ്ഞു.


Also Read: ‘പാര്‍വ്വതിയോ? അവളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’ ; പാര്‍വ്വതിയിലെ നടിയെക്കുറിച്ച് ഫഹദ് ഫാസിലിനു പറയാനുള്ളത്


മോഹന്‍ലാലിനെ നായകനാക്കി സിനിമ എഴുതുക എന്നത് മഹാഭാഗ്യമായാണ് കാണുന്നതെന്ന് തിരക്കഥ രചിക്കുന്ന മുരളി ഗോപി പറഞ്ഞു. എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇതിലൂടെ. വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നത്.

ബജറ്റ് ആയിരിക്കില്ല ചിത്രത്തിന്റെ ക്വാളിറ്റി നിര്‍ണയിക്കുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും പറഞ്ഞു. ചിത്രം പറയുന്നത് കേരളത്തിന്റെ മാത്രം കഥയാണെന്ന് പൃഥ്വി വ്യക്തമാക്കി.

അടുത്ത രണ്ട് വര്‍ഷം അഞ്ച് ചിത്രങ്ങളാണ് ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്നതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. അതിലൊന്ന് ലൂസിഫറാണ്. 2018 മെയില്‍ ചിത്രീകരണം ആരംഭിച്ച് ആ വര്‍ഷം തന്നെ തിയേറ്ററുകളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നിര്‍വമ്മാതാവ് അറിയിച്ചു.

Advertisement