'മോദിയേയും യോഗിയേയും ആക്ഷേപിച്ചു'; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
national news
'മോദിയേയും യോഗിയേയും ആക്ഷേപിച്ചു'; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th March 2022, 7:29 am

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

ബഹ്രിയ ഡെവലപ്മെന്റ് ബ്ലോക്കിലെ കോമ്പോസിറ്റ് സ്‌കൂളിലെ അജിത് യാദവിനെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രവീണ്‍ കുമാര്‍ തിവാരി സസ്പെന്‍ഡ് ചെയ്തത്.

തിവാരി പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവനുസരിച്ച്, ഉത്തര്‍പ്രദേശില്‍ അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ യാദവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പബ്ലിക് റിലേഷന്‍സ്, പൊതുയോഗങ്ങള്‍, പ്രചാരണം എന്നിവയില്‍ സജീവമായി പങ്കെടുത്തതായി കണ്ടെത്തി.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാരനായിരുന്നിട്ടും യാദവ് രാഷ്ട്രീയക്കാരുമായി വേദി പങ്കിടുകയും രാഷ്ട്രീയ പ്രചരണം നടത്തുകയും ചെയ്തുവെന്ന് ഉത്തരവില്‍ പറയുന്നു.

ഇതോടൊപ്പം, ഭരണഘടനാ പദവികള്‍ വഹിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും ഉത്തരവില്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി മോദിക്കും യു.പി മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ ഉണ്ടെന്നും ഈ വീഡിയോ പരിശോധിച്ചതിന് ശേഷമാ
ണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

 

Content Highlights: Teacher suspended for making objectionable remarks against PM Narendra Modi, UP CM Yogi Adityanath