Administrator
Administrator
അമിതഭാരം കുറയ്ക്കാന്‍ ചായ
Administrator
Sunday 15th May 2011 5:49pm

അമിതമായ കൊഴുപ്പ് അകറ്റി തൂക്കം കുറയ്ക്കാന്‍ ചായ കുടിക്കുന്നത് നല്ലതാണെന്നു പഠനങ്ങള്‍. ജപ്പാനിലെ കൊബെ സര്‍വകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്.

ടൈപ്പ് 2 ഡയബറ്റിസിനു കാരണമാകുന്ന കൊഴുപ്പുകലര്‍ന്ന ഭക്ഷണം രക്തത്തില്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്കു ചായ പരിഹാരമാണെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

എലികളിലാണ് ഈ പരീക്ഷണം നടത്തിയത്. കൊഴുപ്പു കൂടിയ ആഹാരം നല്‍കിയശേഷം എലികള്‍ക്കു ഗ്രീന്‍ ടീയും സാധാരണ ചായയും 14 ദിവസം കൊടുത്തു. രണ്ടുതരത്തിലുള്ള ചായയും ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നതിനും ഇടുപ്പില്‍ കെട്ടിക്കിടക്കുന്ന കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകരമാണെന്നു പരീക്ഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

Advertisement