എഡിറ്റര്‍
എഡിറ്റര്‍
‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായികി’യിലൂടെ ടി.ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്
എഡിറ്റര്‍
Sunday 8th October 2017 1:41pm


തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി.രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന 2014ല്‍ ഇറങ്ങിയ നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വിമോചനപ്പോരാട്ടത്തിന്റെ മുറിവുകള്‍ ഉണക്കുന്ന വര്‍ത്തമാന ശ്രീലങ്കയിലുമായി നടക്കുന്ന ചരിത്രവും ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന നോവലാണ് സുഗന്ധി എന്ന് ആണ്ടാള്‍ ദേവനായികി.ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ഈ നോവലില്‍ അവതരിപ്പിക്കുന്നു.


Also Read  പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി യന്തിരന്‍ 2.0 വിന്റെ രണ്ടാമത്തെ മേക്കിംങ് വീഡിയോ പുറത്ത് വിട്ടു


മലയാള സാഹിത്യ സംഭാവനകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് വയലാര്‍ പുരസ്‌കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ പുരസ്‌കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും അടങ്ങുന്ന സമിതി നിര്‍ദ്ദേശിക്കുന്ന കൃതികളില്‍ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാര്‍ അവാര്‍ഡ് നിശ്ചയിക്കുന്നത്. സര്‍ഗസാഹിത്യത്തിനുള്ള ഈ അവാര്‍ഡ് 1977ലാണ് ആരംഭിച്ചത്.വയലാര്‍ അവാര്‍ഡിന്റെ സമ്മാനതുക ഒരു ലക്ഷം രുപയാണ്. കാനായി കുഞ്ഞിരാമന്‍വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം.2014 വരെ 25000രുപയായിരുന്നു.

കഴിഞ്ഞ വര്‍ഷം യൂ.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന് കൃതിക്കായിരുന്നു അവാര്‍ഡ്.

Advertisement