എഡിറ്റര്‍
എഡിറ്റര്‍
മോദി പറഞ്ഞത് 56ലക്ഷമെന്ന് , ജെയ്റ്റി 99 ലക്ഷമെന്നും ‘സത്യത്തില്‍ എത്രയാ വര്‍ധിച്ചത്’ :നോട്ടുനിരോധനശേഷമുണ്ടായ പുതിയ നികുതിദായകരുടെ കണക്കിലെ ‘തള്ളല്‍’ ഇങ്ങനെ
എഡിറ്റര്‍
Thursday 17th August 2017 11:20am

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന അവകാശവാദങ്ങള്‍. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് അവതരിപ്പിക്കാന്‍ സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ധനമന്ത്രിയൊന്ന് പറയും, പ്രധാനമന്ത്രി മറ്റൊന്നും, സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക് ഇതൊന്നും അല്ലതാനും. ഏറ്റവും ഒടുവിലായി നോട്ട് നിരോധനത്തിനുശേഷം എത്ര നികുതി ദായകര്‍ വര്‍ധിച്ചു എന്നകാര്യത്തിലും സ്ഥിതി തദൈവ.


Dont Miss നരേന്ദ്രമോദിയെ വിമര്‍ശിച്ച കവിത പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു: മോദി ‘പേന തട്ടിപ്പറിച്ചെന്ന്’ മാധ്യമപ്രവര്‍ത്തകന്‍


വസ്തുതാവിരുദ്ധമായ അവകാശവാദങ്ങള്‍ ഏറെ നിറഞ്ഞ പ്രധാനമന്ത്രിയുടെ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ നോട്ടുനിരോധനം കാരണം നികുതി ദായകരുടെ എണ്ണം 56ലക്ഷം വര്‍ധിച്ചെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ധനമന്ത്രിയും സര്‍ക്കാറും മുമ്പ് നല്‍കിയതാവട്ടെ ഈ പറയുന്നതില്‍ നിന്നും ലക്ഷക്കണക്കിന് പേരുടെ വ്യത്യാസമുള്ള കണക്കുകളും.

നികുതി ദായകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും പ്രധാനമന്ത്രിയും കേന്ദ്രധനമന്ത്രിയും മുഖ്യസാമ്പത്തിക വിദഗ്ധരും നല്‍കുന്ന കണക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം 91 ലക്ഷം പുതിയ നികുതി ദായകര്‍ ഉണ്ടായെന്നാണ് ഇക്കഴിഞ്ഞ മെയ് 17 ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. നികുതി നല്‍കാതെ തന്ത്രപൂര്‍വം മാറിനില്‍ക്കുന്നവരുടെ കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണെന്നും നികുതി വെട്ടിപ്പില്‍ നിന്നും മാറി നികുതി നല്‍കുന്ന രീതിയിലേക്ക് രാജ്യം മാറുമെന്നുമായിരുന്നു അന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്.

എന്നാല്‍ നോട്ടുനിരോധനത്തിന് ശേഷം 5.4 ലക്ഷം പുതിയ നികുതിദായകരാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായതെന്നാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 12 ാം തിയതി മുഖ്യ സാമ്പത്തിക ഉപദേശകന്‍ അര്‍വിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞത്.


Dont Miss എന്നെപ്പറ്റി തള്ളാന്‍ വേറൊരുത്തന്റേയും ആവശ്യമെനിക്കില്ല; സ്വാതന്ത്ര്യം ദിനം ആഘോഷിച്ച മോദിയേയും സംഘികളേയും ട്രോളി സൈബര്‍ലോകം


2016-2017 ലെ സാമ്പത്തിക സര്‍വേയിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. ജി.എസ്.ടി എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണെന്നും ഭരണനിര്‍വഹണത്തിലെ വിസ്മയകരമായ ചുവടുവെപ്പാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം 33 ലക്ഷം പുതിയ നികുതിദായകര്‍ ഉണ്ടായെന്ന് ആഗസ്റ്റ് 2ാം തിയതി ധനമന്ത്രി സന്തോഷ് ഗന്‍വാര്‍ പറയുന്നത്. സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഈ കണക്കുകളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യം എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ നികുതിയാദകരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ച് 56 ലക്ഷത്തില്‍ എത്തിയെന്നാണ് മോദി അവകാശപ്പെട്ടത്. ഇത്തരത്തില്‍ തികച്ചും തെറ്റായതും വ്യത്യസ്തമാര്‍ന്നതുമായ കണക്കുകളാണ് നികുതിദായകരുടെ കാര്യത്തില്‍ കേന്ദ്രം നിരത്തുന്നത്. ഇവരില്‍ ആരുപറയുന്നതാണ് യഥാര്‍ത്ഥ കണക്കെന്ന് ഇപ്പോഴും വ്യക്തമല്ല.

Advertisement